TOPSHOT - This video grab taken from UGC images verified by AFP on April 25, 2026 show armed jihadists moving through the streets of Kati, the hometown of military ruler General Assimi Goita, as gunfire echoes across several cities of Mali. AFP has authenticated the footage through geolocation of key sites. Some details, including locations in Sevare, have been withheld for security reasons. (Photo by anonymous / UGC / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / UGC / ANONYMOUS USER "

മാലിയില്‍ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ആക്രമണം. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഏകോപിത ആക്രമണത്തിൽ ബമാകോ രാജ്യാന്തര വിമാനത്താവളത്തിലും പ്രധാന സൈനിക താവളമുള്ള കാറ്റി നഗരത്തിലും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

 

പ്രതിരോധ മന്ത്രി സാദിയോ കാമറയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. അൽ ഖായിദയും വിഘടനവാദികളും ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സൈന്യം അവകാശപ്പെട്ടു. അതേസമയം, ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദേശം നൽകി.

 

2020-ലെയും 2021-ലെയും സൈനിക അട്ടിമറികൾക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലിയിലുള്ളത്. തലസ്ഥാനത്തിന് പുറമെ മധ്യ മാലിയിലെ സെവരെ, വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY:

Al-Qaeda and separatist groups have claimed responsibility for the attacks, marking one of the most significant security threats in recent times. The residence of Defense Minister Sadio Camara was also targeted, raising concerns over escalating violence in the country. The military government led by Assimi Goïta has stated that the situation is under control, despite widespread unrest. The Indian Embassy has issued a high-alert advisory for Indian nationals residing in or traveling to Mali. Similar attacks have been reported in Sevare, Gao, and Kidal, highlighting the growing instability across regions.