TOPSHOT - US President Donald Trump speaks during a televised address on the conflict in the Middle East from the Cross Hall of the White House in Washington, DC on April 1, 2026. President Donald Trump made his case for attacking Iran in his first nationwide address more than a month into the war, insisting the United States was close to victory as his approval rating sinks. In an evening speech from the White House, Trump broke little new ground on how the war would end and vowed two to three weeks further of "extremely hard" strikes against Iran. (Photo by Alex Brandon / POOL / AFP)

യേശുക്രിസ്തുവിനെപ്പോലെ താനും രാജാവാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഈസ്റ്റര്‍ ലഞ്ചിനിടയിലാണ് ട്രംപിന്‍റെ പുതിയ പ്രസ്താവന. ഓശാന ഞായറിന് താന്‍ കയറി വരുന്നത് കണ്ട് ആളുകള്‍ അങ്ങനെ പുകഴ്ത്തിയെന്നും തന്നെ രാജാവെന്നാണ് ആളുകള്‍ വിളിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്‍റെ കരിയര്‍ ക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉയിര്‍പ്പിനും സമാനമാണെന്ന് വൈറ്റ് ഹൗസിലെ ആത്മീയ ഉപദേഷ്ടാവ് പൗല വൈറ്റ് കെയ്നും പറഞ്ഞു. സഭാനേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രംപിന്‍റെ പ്രസംഗം. വിവാദമായതിന് പിന്നാലെ വിഡിയോ വൈറ്റ് ഹൗസ് പിന്‍വലിച്ചുവെങ്കിലും വിഡിയോ അതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

'പ്രസിഡന്‍റ് ട്രംപിന് വേണ്ടി പ്രാര്‍ഥിക്കുന്നതിനൊപ്പം ഒരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തു തന്‍റെ മരണത്തിലൂടെ, അടക്കത്തിലൂടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ പല പാഠങ്ങള്‍ നമുക്ക് പകര്‍ന്ന് തന്നു. മഹത്തായ നേതൃത്വം എന്താണെന്ന് കാണിച്ച് തന്നു. അത്തരലം വലിയ രൂപാന്തരപ്പെടലുകള്‍ക്ക് വലിയ ത്യാഗവും സഹനവും ആവശ്യമാണ്. പ്രസിഡന്‍റ് ട്രംപ് രാജ്യത്തിനായി വില കൊടുത്തത് പോലെ മറ്റാര്‍ക്കും വേണ്ടി വന്നിട്ടില്ല. സ്വന്തം ജീവന്‍ വരെ അപകടത്തിലായി. ചതിക്കപ്പെട്ടു, അറസ്റ്റിലായി,വ്യാജമായി കുറ്റം ചുമത്തപ്പെട്ടു...എല്ലാം ക്രിസ്തുവിന് സമാനമായി.  ക്രിസ്തു പീഡകളില്‍ അവസാനിച്ചില്ല,  പ്രസിഡന്‍റും അതുപോലെ തന്നെ' എന്നായിരുന്നു വൈറ്റ് കെയ്നിന്‍റെ സന്ദേശം. 2024 ല്‍ ട്രംപിന് നേരെയുണ്ടായ വധശ്രമം ഓര്‍മിപ്പിച്ചായിരുന്നു വൈറ്റ് കെയ്ന്‍റെ പ്രസംഗം. 

' ദൈവത്തിന് എല്ലായ്പ്പോഴും ഒരു പദ്ധതിയുണ്ട്. മൂന്നാം ദിവസം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു, തിന്‍മയെ തോല്‍പ്പിച്ചു, മരണത്തെയും നരകത്തെയും ശവക്കല്ലറയെയും തകര്‍ത്തു, ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിനാല്‍ നമുക്കെല്ലാവര്‍ക്കും അത് സാധ്യമാണെന്ന് നമുക്കറിയാം. അതേ കാരണം കൊണ്ടാണ് ട്രംപും ജയിച്ചത്'– വൈറ്റ് കെയ്ന്‍ തന്‍റെ വാക്കുകള്‍ വിശദീകരിച്ചു. പ്രസംഗം വിവാദമായി. മതനിന്ദയാണെന്ന് വൈറ്റ് കെയ്ന്‍ നടത്തിയതെന്ന് വിശ്വാസികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബൈബിളില്‍ നിന്നുള്ള വാചകങ്ങള്‍ സഹിതമാണ് ട്രംപിനും വൈറ്റ് കെയ്ന്‍റെ പ്രസംഗത്തിനുമെതിയെ സഭാ അധ്യക്ഷന്‍മാര്‍ തന്നെ രംഗത്തെത്തിയത്. യാഥാസ്ഥിതിക വിഭാഗവും ട്രംപിന്‍റെ അവകാശവാദത്തിനെതിരെ രംഗത്തെത്തി. വിഡിയോ വൈറ്റ് ഹൗസ് നീക്കിയത് നന്നായെന്നും അമേരിക്കയുടെ അപമാനം അത്രയും കുറഞ്ഞുവെന്നും കണ്‍സര്‍വേറ്റീവ് വക്താവ് എറിക് എറിക്സണ്‍ എക്സില്‍ കുറിച്ചു. 

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ക്രിസ്തു സമാധാനത്തിന്‍റെ രാജാവാണെന്നും യുദ്ധത്തെ എതിര്‍ക്കുന്നുവെന്നും, യുദ്ധത്തെ ന്യായീകരിക്കുന്നവരെയും എതിര്‍ക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തുറന്നടിച്ചിരുന്നു.

ENGLISH SUMMARY:

US President Donald Trump sparked a major controversy during a White House Easter lunch by comparing his career and presidency to the life and resurrection of Jesus Christ. His spiritual advisor Paula White-Caine further escalated the situation by likening Trump’s legal battles and survival of an assassination attempt to Christ's sacrifice. Following a severe backlash from religious groups and conservative leaders, the White House deleted the video of the event from its official social media platforms. Pope Leo XIV also issued a stern message emphasizing Christ as the King of Peace, opposing those who justify war.