FILE - The USS Abraham Lincoln carrier and a U.S. Air Force B-52H Stratofortress, conduct joint exercises in the U.S. Central Command area of responsibility in Arabian Sea June 1, 2019. (Mass Communication Specialist 1st Class Brian M. Wilbur/U.S. Navy via AP, File)

FILE - The USS Abraham Lincoln carrier and a U.S. Air Force B-52H Stratofortress, conduct joint exercises in the U.S. Central Command area of responsibility in Arabian Sea June 1, 2019. (Mass Communication Specialist 1st Class Brian M. Wilbur/U.S. Navy via AP, File)

പേര്‍ഷ്യന്‍ ഗള്‍ഫില്‍ കരയുദ്ധത്തിന് ഇറങ്ങിയാല്‍ യു.എസ് സൈന്യം സ്രാവുകള്‍ക്ക് ഭീഷണിയാകുമെന്ന് ഇറാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. അധിനിവേശത്തിന് നീക്കമുണ്ടായാൽ മറുപടി നൽകാൻ ഇറാൻ സൈന്യം ഓരോ നിമിഷവും എണ്ണിക്കഴിയുകയാണെന്നും ഇറാനിലെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സോൾഫാഖാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

ഖാർഗ് ദ്വീപും ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളും ലക്ഷ്യമിട്ട് യു.എസ് കരയുദ്ധം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. ഈ നീക്കത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. അതേസമയം, യു.എസുമായി ഏറ്റുമുട്ടലിന് തയ്യാറാണെന്ന് ഇറാന്‍ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. യു.എസ്– ഇറാന്‍ സംഘർഷം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍. 

യു.എസിന്‍റെ എയർക്രാഫ്റ്റ് കാരിയറായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ആക്രമിക്കുമെന്നാണ് ഇറാന്‍റെ ഭീഷണി. ഇറാന്റെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ഡെന മുങ്ങിയതിന് തിരിച്ചടിയായി യു.എസ് യുദ്ധകപ്പല്‍ ലക്ഷ്യമിടുമെന്നാണ് ഇറാൻ നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനിയുടെ മുന്നറിയിപ്പ്. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ തങ്ങളുടെ പരിധിയില്‍ പ്രവേശിച്ചാല്‍ മിസൈലുകള്‍ തൊടുക്കുമെന്നാണ് ഭീഷണി. 

കപ്പൽ വ്യൂഹത്തിന്റെ ഓരോ ചലനങ്ങളും സ്ഥാനങ്ങളും തത്സമയം നിരീക്ഷിച്ചുവരികയാണെന്നും ഇറാന്‍റെ മുന്നറിയിപ്പിലുണ്ട്. യുദ്ധത്തിന്‍റെ തുടക്കത്തിലാണ് ഐ.ആര്‍.ഐ.എസ് ഡെനയെ യു.എസ് മുങ്ങിക്കപ്പല്‍ മുക്കിയത്. ഇന്ത്യയില്‍ നാവികാഭ്യാസത്തിനെത്തിയ ശേഷം മടങ്ങുകയായിരുന്ന കപ്പലിനെ ശ്രീലങ്കന്‍ തീരത്തുവച്ചാണ് ആക്രമിച്ചത്. 87 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ENGLISH SUMMARY:

Iran has warned that a US ground invasion in the Persian Gulf would pose a threat to sharks, and Iran's military is counting down every second to retaliate if an invasion is attempted. This warning comes amid reports that the US might launch a ground war targeting Kharg Island and areas near the Strait of Hormuz.