lpg-ship

ഇന്നലെ പുറപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടലിടുക്ക് പിന്നിട്ടു. മുന്നോ നാലോ ദിവസത്തിനകം രാജ്യത്തെത്തും.  BW ElM,  BW Tyr എന്നീ കപ്പലുകളിൽ 90,000 മെട്രിക് ടൺ LPG ഉണ്ട്. നാവികസേനയുടെ അകമ്പടിയിൽ ആണ് യാത്ര. മൂന്ന് LPG കപ്പലുകൾ കൂടി ഹോർ മൂസ് കടലിടുക്കിന് പടിഞ്ഞാറുവശത്തുണ്ട്. ഇവയ്ക്കും വൈകാതെ യാത്രയ്ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ

പശ്ചിമേഷ്യൻ സംഘർഷം ഒരു മാസം പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. അബുദാബിയിലെ കെസാദ് ഇക്കണോമിക് സോണിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. യുഎഇക്കു നേരെ 20 ബാലിക്റ്റിക് മിസൈലുകളും 37 ഡ്രോണുകളും ആക്രമണം നടത്തി. ഒമാനിലെ സലാല തുറമുഖത്ത് ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന്  കപ്പൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. 

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിലുണ്ടായ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണത്തിൽ റഡാർ സംവിധാനങ്ങൾ തകരാറിലായി. ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. 

Indian LPG Ships Navigate Hormuz Strait Amidst West Asia Tensions:

Indian ships carrying LPG have successfully passed through the Hormuz Strait, reaching safety amid ongoing West Asia conflicts. These vessels are expected to arrive in India within three to four days under naval escort.