an's ambassador to the United Nations (UN), Amir Saeid Iravani, speaks during an emergency Security Council meeting on the situation in Iran at the UN on February 28, 2026 in New York City. U.S. President Donald Trump announced that the United States and Israel had launched an attack on Iran Saturday morning. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)
ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. മേഖലയെ വലിയൊരു യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അടിയന്തരമായി ചർച്ചകൾ പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി. യുഎൻ രക്ഷാസമിതിയിൽ നേർക്കുനേർ അമേരിക്കയും ഇറാനും രംഗത്തുവന്നു. ഇറാനെ ആണവായുധം നേടാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്നും,രക്ഷാസമിതി ഇടപെടണമെന്നും ഇറാന്‍ വാദിച്ചു. ആയത്തുല്ല അലി ഖമനയിയുടെ വധവുമായി ബന്ധപ്പെട്ട് മൗനം പാലിക്കുകയായിരുന്നു ഇറാന്‍. Also Read: ‘പരമാധികാരം നിങ്ങള്‍ ഏറ്റെടുക്കൂ, ഞങ്ങളുടെ സൈന്യം ഒപ്പമുണ്ട്’; ഇറാന്‍ ജനതയോട് നെതന്യാഹു
എന്നാൽ, ഇറാൻ ആണവായുധം കൈവശം വെക്കുന്നത് തടയാൻ തങ്ങൾ നടത്തിയ നീക്കം നിയമപരമാണെന്ന് യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സ് വാദിച്ചു. ഇസ്രായേൽ പ്രതിനിധി ഡാനി ഡാനോൺ ഈ ആക്രമണത്തെ പ്രതിരോധപരമായ നീക്കമെന്നും വിശേഷിപ്പിച്ചു. അതേസമയം, ആക്രമണത്തിൽ നൂറുകണക്കിന് ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായും ഇത് യുദ്ധക്കുറ്റമാണെന്നും ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി ആരോപിച്ചു.
യുഎസ് ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആയത്തുല്ല അലി ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും മരുമകളും കൊല്ലപ്പെട്ടെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. അതേസമയം ഇറാനു നേരെ വീണ്ടും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് ടെഹ്റാനില്‍ വീണ്ടും സ്ഫോടനങ്ങളുണ്ടായി.
ആക്രമണത്തില്‍ ഇറാനിലെ രണ്ട് സ്കൂളുകള്‍ക്ക് നേരെയും ആക്രമണം നടന്നു. മിനാബിലെ സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ 108 മരണം സ്ഥീരീകരിച്ചു. ടെഹ്റാനിലെ സ്കൂളില്‍ രണ്ടുപേരും മരിച്ചു.