FILE PHOTO: Iran's Supreme Leader Ayatollah Ali Khamenei speaks during a televised speech in Tehran, Iran, September 23, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY./File Photo
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി. ടെഹ്റാനിലെ വസതിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്സ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപിന്‍റെ സ്ഥിരീകരണം വന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു എന്നാണ് നേരത്തേ ട്രംപ് കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി.
ഖമനയി ജീവനോടെ ഇല്ലെന്ന് ബെന്യമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഉന്നതരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞങ്ങളുടെ രഹസ്യാന്വേഷണക്കരുത്തിനെയും ട്രാക്കിങ് സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ ഖമനയിക്ക് കഴിഞ്ഞില്ലെന്നും. ഉറ്റ അനുയായികള്‍ക്കും നേതാക്കള്‍ക്കുമൊപ്പം അയാള്‍ കൊല്ലപ്പെട്ടെന്നും സ്വന്തം രാജ്യത്തെ വീണ്ടെടുക്കാന്‍ ഇറാന്‍ ജനതയ്ക്ക് കൈവന്നിരിക്കുന്ന അസുലഭ അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്നും സമാധാനമാണ് വേണ്ടതെന്നും ഇറാന്‍ സൈന്യത്തിലെയും അര്‍ധ സൈനിക വിഭാഗത്തിലെയും പൊലീസ് വിഭാഗത്തിലെയും ആളുകള്‍ ഞങ്ങളോട് തുറന്ന് പറഞ്ഞു. ഒടുവില്‍ സൈന്യം ഇറാനിലെ ദേശ സ്നേഹികള്‍ക്കൊപ്പം നിന്നു, രാജ്യത്തിന്‍റെ മഹത്വം വീണ്ടെടുത്തിരിക്കുകയാണ്. മധ്യപൂര്‍വ ദേശത്ത് സമാധാനം വീണ്ടെടുക്കുവോളം ആക്രമണം തുടരും'- ട്രംപ് കുറിപ്പില്‍ വ്യക്തമാക്കുന്നു.