Image: X, @vishalpandeyk

Image: X, @vishalpandeyk

TOPICS COVERED

  • ‘ടെഹ്റാന്‍’ സീരീസ് നി‍ര്‍മാതാവ് മരിച്ച നിലയില്‍
  • ഡാന ഈഡന്റെ മരണം നാലാം സീസണ്‍ ഷൂട്ടിനിടെ
  • ഇറാന്റെ ന്യൂക്ലിയര്‍ റിയാക്ടര്‍ തകര്‍ക്കുന്ന കഥയാണ് ‘ടെഹ്റാന്‍’

 എമ്മി പുരസ്കാരം നേടിയ ഹിറ്റ് സീരീസ് ‘ടെഹ്റാന്‍’ന്റെ നിര്‍മാതാവ് ഡാന ഈഡന്‍ (52) മരിച്ച നിലയില്‍. ഗ്രീസില്‍വച്ച് പെട്ടെന്നായിരുന്നു മരണം. ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍, കാന്‍(KAN) ഡാനിന്റെ മരണം സ്ഥിരീകരിച്ചു. ആതൻസി‌ലെ ഹോട്ടല്‍ മുറിയിലാണ് ഡാനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഗ്രീക്ക് പൊലീസ് അറിയിച്ചു.

സംശയാസ്പദമായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനം. ‘ടെഹ്റാന്‍’സീരീസിന്റെ നാലാം സീസണ്‍ ഷൂട്ടിങ്ങിനായാണ് ഡാന ആതൻസിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ടെലിവിഷന്‍ മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡാന.

ഏറ്റവും ജനസമ്മതിയാര്‍ജിച്ച പല സീരീസുകളുടേയും സിനിമകളുടേയും നിര്‍മാണത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ച വനിതയായിരുന്നു ഡാനയെന്ന് കാന്‍ പ്രസ്താവനയിലൂടെ പറയുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് പുറത്തുവിടാന്‍ കാന്‍ തയാറായില്ല.

അതേസമയം ഡാനയുടെ മരണം വെറും അഭ്യൂഹമാണെന്ന് നിര്‍മാണ കമ്പനിയായ ഡോണ ആന്റ് ഷൂള പ്രൊഡക്ഷന്‍സ് ആരോപിച്ചു. ദേശീയ പ്രേരിതമായ ഇത്തരം അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു വാദം. 2020ലാണ് ഹിറ്റ് സീരീസ് ടെഹ്റാന്‍ പ്രദര്‍ശനത്തിനെത്തിയത്.

ഇറാന്റെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനരഹിതമാക്കാനായി രാജ്യത്ത് കടന്നുവരുന്ന ഇസ്രയേലി മൊസാദ് ഏജന്റ് താമര്‍ റബിന്യാന്റെ കഥ പറയുന്ന സീരീസാണ് ടെഹ്റാന്‍. സമാനവിഷയവുമായി ബന്ധപ്പെട്ട് ഇറാന്‍–ഇസ്രയേല്‍– അമേരിക്ക അസ്വാരസ്യങ്ങള്‍ നീറിപ്പുകയുന്നതിനിടെയാണ് ഡാനയുടെ മരണവാര്‍ത്ത കൂടി പുറത്തുവരുന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

 
Emmy-Winning 'Tehran' Producer Dana Eden Found Dead:

Dana Eden, the producer of the Emmy-winning hit series 'Tehran,' has been found dead in Greece. Her death was confirmed by Israel's public broadcaster, Kan, and preliminary conclusions suggest suicide, although her production company disputes this.