ചൈനയുടെ ആണവായുധം സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. ഫയല്‍ ചിത്രം.
2020 തില്‍ ഗല്‍വാനില്‍ ഇന്ത്യ– ചൈന സംഘര്‍ഷമുണ്ടായതിന് തൊട്ടുപിന്നാലെ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായി യു.എസ്. ജനീവയിൽ നടന്ന നിരായുധീകരണത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ സമ്മേളനത്തിലാണ് യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ഡിനാനോയാണ് ആരോപണം ഉന്നയിച്ചത്.
'ചൈനീസ് പട അടുത്തെത്തി, എന്തുചെയ്യണം; മന്ത്രി മിണ്ടിയില്ല' - നരവനെയുടെ പുസ്തകം, വിവാദം
2020 ജൂണ്‍ 20 തിനാണ് ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയത്. ഗല്‍വാനില്‍ ഇന്ത്യ– ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയതിന് ഏഴു ദിവസത്തിന് ശേഷമായിരുന്നു ഇത്. രാജ്യാന്തര ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നതായി യുഎസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നും തോമസ് ഡിനാനോ പറഞ്ഞു. ഗല്‍വാനില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീര്യമൃത്യു വരിച്ചത്. ചൈന ആള്‍നഷ്ടം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയേക്കാള്‍ കൂടുതല്‍ നഷ്ടം ഉണ്ടായി എന്നാണ് രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നരവനെയുടെ പുസ്തകം ചർച്ചയാക്കി രാഹുൽ ഗാന്ധി; എന്താണ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' വിവാദം?
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിൻജിയാങ് മേഖലയിലെ ലോപ് നൂർ ആണവ കേന്ദ്രത്തിലാകാം പരീക്ഷണം നടത്തിയതെന്നാണ് യു.എസ് അനുമാനം. ഡീകപ്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍ പ്രകമ്പനം അറിയുന്നത് പ്രയാസകരമാണെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2020 മേയ് 5നു പാംഗോങ് തടാക തീരത്ത് ചൈനീസ് സേന കടന്നുകയറിയതോടെയാണു സംഘർഷം തുടങ്ങിയത്. ജൂൺ 15നു ഗൽവാനിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആണി തറച്ച ബേസ് ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായാണ് ചൈനീസ് സൈനികര്‍ ആക്രമിക്കാനെത്തിയത്. നിയന്ത്രണരേഖയിൽ മൊത്തം ആറിടങ്ങളിലാണ് ഇന്ത്യയുടെ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയത്. ഗൽവാൻ, പാംഗോങ് തടാക തീരം, ഗോഗ്ര പ്രദേശങ്ങളിലെ സംഘർഷത്തിനു 2 വർഷം മുൻപു തന്നെ പരിഹാരമായിരുന്നു.