A document that was included in the U.S. Department of Justice release of the Jeffrey Epstein files is photographed Sunday, Feb. 1, 2026. (AP Photo/Jon Elswick)
ലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന ജെഫ്രി എപ്സ്റ്റീന്‍ കേസ് പുതിയ തലത്തില്‍. ബാല ലൈംഗികചൂഷണവും മനുഷ്യക്കടത്തും ഉള്‍പ്പെടെ കൊടും കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്ന പ്രചാരണം തിളയ്ക്കുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട എപ്സ്റ്റീന്‍ രേഖകളില്‍ ആറിടത്ത് ‘കാനിബാലിസം’ എന്ന പരാമര്‍ശം വന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകിയത്. Also Read; എപ്സ്റ്റൈന്‍ രേഖകള്‍: ട്രംപിനും ആൻഡ്രൂ രാജകുമാരനും കുരുക്ക് മുറുകുന്നു
ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സാക്ഷികളെന്ന് അവകാശപ്പെട്ട് ചില കുട്ടികളുടെ പഴയ വിഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയും സെക്സ് റാക്കറ്റിന്‍റെ തലവനുമായിരുന്നു ജെഫ്രി എപ്സ്റ്റീന്‍ എന്നാണ് പുറത്തുവന്ന ഫയലുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമപ്രകാരമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.
A document that was included in the U.S. Department of Justice release of the Jeffrey Epstein files, photographed Monday, Feb. 2, 2026, shows a diagram prepared by the FBI attempting to chart the network of Epstein's victims and the timeline of their alleged abuse. (AP Photo/Jon Elswick)
ഇതിലും ട്രംപ് ഭരണകൂടത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് വലിയ വെട്ടിത്തിരുത്തലുകള്‍ നടത്തിയതായും ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതുവരെ പുറത്തുവന്ന ഫയലുകളില്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍, വിഡിയോകള്‍, ഇമെയിലുകള്‍ തുടങ്ങിയവയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ലോകത്തെ അതിസമ്പന്നരും ഭരണകര്‍ത്താക്കളും രാഷ്ട്രീയനേതാക്കളും വിനോദരംഗത്തെ അതികായരുമെല്ലാം എപ്സ്റ്റീന്‍റെ ‘ക്ലയന്‍റ്സ്’ ആയിരുന്നു എന്നാണ് ഫയലുകള്‍ വ്യക്തമാക്കുന്നത്.
അതിലും പേടിപ്പെടുത്തുന്ന കാര്യമാണ് പല രേഖകളിലും കണ്ട ‘കാനിബാലിസം’ എന്ന വാക്ക്. ‘കാനിബാള്‍’ എന്ന വാക്ക് 52 തവണയും എപ്സ്റ്റീന്‍ ഫയലുകളിലെ ഇമെയിലുകളിലും മറ്റ് രേഖകളിലുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയുടെ ഗവേഷണവും ‘കണ്ടെത്തലു’കളും. എപ്സ്റ്റീനും കൂട്ടാളികളും പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭക്ഷിക്കുന്നവരായിരുന്നോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. നരഭോജനം, നരബലി തുടങ്ങിയ തലത്തിലുള്ള ആരോപണങ്ങളും എപ്സ്റ്റീന്‍ രേഖകളിലുണ്ടെന്നാണ് പ്രചാരണം.
This undated photo at an undisclosed location released by the US Justice Department on January 30, 2026 as part of the Jeffrey Epstein files shows British former prince Andrew Mountbatten-Windsor kneeling over a woman lying on the floor. A second Jeffrey Epstein accuser has alleged the late US sex offender sent her to Britain for a sexual encounter with former prince Andrew Mountbatten-Windsor, the BBC reported. A US lawyer for the woman told the broadcaster late January 31, 2026 the alleged encounter occurred at the ousted royal's residence on the Windsor estate, west of London, in 2010 when she was in her 20s. The latest account emerged after the US Justice Department released a huge new batch of documents on the Epstein case, including photographs of Andrew kneeling over a woman lying on the floor. (Photo by Handout / US DEPARTMENT OF JUSTICE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / US Department of Justice" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS,Trump
എപ്സ്റ്റീന്‍റെ തന്നെ ചില പരാമര്‍ശങ്ങളാണ് സംശയം വര്‍ധിപ്പിക്കുന്നത്. ‘കുഞ്ഞുങ്ങള്‍ ലക്ഷക്കണക്കിനുണ്ട്, നല്ല വെജിറ്റബിള്‍ ക്രീം ചീസ് വളരെ കുറവാണ്’ – കാനിബാലിസം സംശയിക്കാന്‍ കാരണമായ ഒരു പരാമര്‍ശം ഇതാണ്. ‘ക്രീം ചീസും ബേബിയും ഒരേ തരത്തിലുള്ളതാണെന്ന് തോന്നുന്നില്ല’എന്നതായിരുന്നു മറ്റൊരു വാചകം. ഈ വാക്കുകള്‍ മറ്റെന്തെങ്കിലും ക്രൂരതയുടെ രഹസ്യകോഡ് ആണോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സംഭാഷണത്തില്‍ ‘നാദിയ’എന്നൊരു പേര് കൂടി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും എപ്സ്റ്റീന്റെ മുന്‍ പൈലറ്റിന്‍റെ പേര് നാദിയ മര്‍സിന്‍കോ എന്നാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 2024ന്‍റെ തുടക്കത്തില്‍ ഇവരെ കാണാതായെന്നാണ് വിവരം.
ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആയ ‘സ്നോപ്സ്’ നടത്തിയ അന്വേഷണത്തില്‍ എപ്സ്റ്റീന്‍ ഫയലുകളില്‍ നരഭോജനം, നരബലി എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതേസമയം ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം പേരുവെളിപ്പെടുത്താത്ത ഒരാളുടെ തുറന്നുപറച്ചിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എഫ്ബിഐ ഉദ്യോഗസ്ഥരോടാണ് ഇയാള്‍ വിവരങ്ങള്‍ പറഞ്ഞത്. എഫ്ബിഐക്കയച്ച ഇമെയിലില്‍ എപ്സ്റ്റീന്‍റെ കേന്ദ്രത്തില്‍ കണ്ട ക്രൂരതകള്‍ ഇയാള്‍ അക്കമിട്ട് നിരത്തുന്നു. എപ്സ്റ്റീനും മറ്റു ചില ലോകനേതാക്കളും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. കുഞ്ഞുങ്ങളെ വെട്ടിക്കീറി ആന്തരാവയങ്ങള്‍ പുറത്തെടുത്തതും കുടലില്‍ നിന്ന് വിസര്‍ജ്യം പുറത്തെടുത്ത് കഴിക്കുന്നതും കണ്ടെന്നാണ് ഇയാളുടെ മൊഴി.
ഇതൊന്നും ഇതുവരെ തെളിവുസഹിതം സ്ഥിരീകരിക്കാന്‍ ഏജന്‍സികള്‍ തയാറായിട്ടില്ല. എപ്സ്റ്റീന്‍ ഫയല്‍സില്‍ ഏറ്റവും കൂടുതല്‍ കാണാവുന്നതും ആരോപണങ്ങള്‍ നേരിടുന്നതും ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആണെന്ന കാര്യം വിസ്മരിച്ചുകൂടാ. നിയമം നിര്‍ബന്ധിക്കുന്നത് കൊണ്ടുമാത്രമാണ് ട്രംപ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ഉത്തരവില്‍ ഒപ്പിട്ടത്. എപ്സ്റ്റീന്‍ ജയിലില്‍ വച്ച് മരിച്ച സാഹചര്യത്തില്‍ ആരെയൊക്കെ സംരക്ഷിക്കണം ആരെയൊക്കെ വീഴ്ത്തണം എന്ന് യഥാര്‍ഥ വിവരങ്ങള്‍ കൈവശമുള്ളവര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. അതുതന്നെയാണ് ഇരകളും അവര്‍ക്കൊപ്പമുള്ളവരും ഉറക്കെ പറയുന്നതും.