യുഎസില്‍ വിദേശ വിദ്യാർഥികൾക്കുള്ള വീസാ ചട്ടങ്ങൾ കർശനമാക്കാന്‍ ട്രംപ് ഭരണകൂടം. പഠനകാലം മുഴുവൻ സാധുവായിരുന്ന F-1 വിദ്യാർഥി വീസയ്ക്ക് ഇനി നിശ്ചിത കാലാവധി മാത്രം. പുതിയ ചട്ടപ്രകാരം പരമാവധി നാല് വർഷം വരെ മാത്രമാകും യുഎസില്‍ താമസാനുമതി.
തുടര്‍ന്നും യുഎസില്‍ തുടരണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. മൂന്ന് ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തീരുമാനം ബാധിക്കുമെന്ന് ആശങ്കയുണ്ട്. വിദേശ മാധ്യമപ്രവർത്തകർക്കുള്ള വീസയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശ മാധ്യമപ്രവർത്തകർക്കുള്ള വീസയ്ക്ക് പരമാവധി 240 ദിവസം മാത്രം അനുവദിക്കും.
ചൈനീസ് പൗരന്മാർക്ക് ഇത് 90 ദിവസമായി പരിമിതപ്പെടുത്തി. കാലാവധി കഴിഞ്ഞും യുഎസില്‍ തുടരാൻ അനുമതിയോടെ വീസ നീട്ടണം. അല്ലെങ്കിൽ രാജ്യം വിട്ട് വീണ്ടും ആഭ്യന്തരസുരക്ഷാ വിഭാഗത്തിന്‍റെ പ്രവേശനാനുമതി നേടണം. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
2024ല്‍, വിദ്യാർഥി വീസയിലൂടെ യുഎസില്‍ പ്രവേശിച്ചവരുടെ എണ്ണം 18 ലക്ഷത്തിലധികമായിരുന്നു. 2024ല്‍ അഞ്ച് ലക്ഷത്തിലധികം പേർക്ക് എക്സ്ചേഞ്ച് വീസയും 37,300 വിദേശ മാധ്യമപ്രവർത്തകർക്ക് വീസയും യുഎസ് അനുവദിച്ചിരുന്നു.
ENGLISH SUMMARY:
The Trump administration is implementing stricter visa regulations for foreign students and journalists entering the United States. Under the new policy, F-1 student visas, which were previously valid for the entire duration of a study program, will now be limited to a maximum of four years, requiring a new application for any extension. Additionally, visas for foreign journalists have been significantly curtailed, with a 240-day limit for most and a strict 90-day limit for Chinese nationals. These measures, which involve complex and costly re-application processes, are expected to impact over 300,000 Indian students and thousands of international media professionals.