laptop-price-3

ലാപ്ടോപ്പ് വില കുതിച്ചുയരുന്നു. ഏഴുമുതല്‍ പതിനാല് ശതമാനം വരെ വിവിധ മോഡലുകളുടെ വില കൂടിയിട്ടുണ്ട്.  ലാപ്ടോപ്പുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് മുഖ്യകാരണം. ലാപ്ടോപ്പ് വിപണിയിലും പ്രതിസന്ധി സ‍‍ൃഷ്ടിക്കുകയാണ് എ.ഐ. ലാപ്ടോ‍പ്പില്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധി. കമ്പനികള്‍ക്ക ്ഇപ്പോള്‍ എ.ഐ കമ്പനികളുടെ ഉപയോഗത്തിനുവേണ്ട ചിപ്പുകള്‍ നിര്‍മിക്കാനാണ് താല്‍പര്യം. 

 

ലാപ്ടോപ്പ്, ടാബ്ലെറ്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ആവശ്യമായ ചിപ്പുകളുടെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഞ്ചുമാസം മുമ്പ് ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റ് ഫോണുകളുടെയും വില കൂടിത്തുടങ്ങിയത്. അമ്പതിനായിരം രൂപയില്‍ താഴെ വിപണിവിലയുള്ള ലാപ്ടോപ്പ് ഇപ്പോള്‍ കിട്ടാനില്ല എന്നതാണ് സ്ഥിതി. 

 

പല മോഡലുകളിലേയും ചിപ്പ് സെറ്റ് മാറ്റിയും പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. കോര്‍ ഐ 3 പ്രോസസര്‍ വരുന്ന അസുസ് മോഡലിന് മുമ്പ് 36000 രൂപയായിരുന്നു വില. ഇതിന്‍റെ റാം പുതുക്കി വിപണിയിലെത്തിയപ്പോള്‍ 54000 രൂപയായി.  സ്വര്‍ണം ഉള്‍പ്പടെ വിവിധ ലോഹങ്ങളുടെ വില കൂടിയതും പ്രശ്നമായി. ചിപ്പുകളുടെ ക്ഷാമം ഉടന്‍ പരിഹരിക്കാവില്ല. അതിനാല്‍ ലാപ്ടോപ്പുകളുടെ വില ഇനിയും കൂടിയേക്കും.

ENGLISH SUMMARY:

Laptop prices have surged by 7% to 14% across various models due to a critical global shortage of memory chips. This supply crisis is primarily driven by semiconductor manufacturers shifting production capacity toward high-demand AI-focused chips, leaving fewer resources for consumer electronics like laptops, tablets, and smartphones. Budget-friendly laptops under ₹50,000 have become increasingly scarce, with companies attempting to mitigate the shortfall by altering chipsets, which has often resulted in significantly higher price points. Industry experts warn that the chip shortage is unlikely to be resolved soon, suggesting that prices may continue to rise in the near future.