Untitled design - 1

 

വാഹന മോഡിഫിക്കേഷന്‍ എന്ന പേരില്‍ വാഹനങ്ങളില്‍ ശബ്ദം കൂടിയ സ്പീക്കറുകള്‍ വെച്ചവര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോണ്‍. ശബ്ദം കൂടിയ സ്പീക്കറുകള്‍ ഉടന്‍ മാറ്റണം. ഇ‌‌‌‌ല്ലെ‌ങ്കില്‍ വാഹനം കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശന്‍ നല്‍കിയ മോഡിഫിക്കേഷന്‍ ഇളവെന്ന വാഗ്ദാനം സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

 

വാഹനത്തില്‍ പാട്ട് വെച്ച് നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വണ്ടി മുന്നോട്ടെടുത്ത് ഒരു കുട്ടി മരിച്ച ദാരുണമായ സംഭവത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തരം സ്പീക്കറുകള്‍ ഘടിപ്പിച്ചവര്‍ അവ അടിയന്തരമായി നീക്കം ചെയ്യണം. നിബന്ധന പാലിക്കാത്ത പക്ഷം വാഹനം കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

അതേസമയം, വാഹനങ്ങളുടെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട മോഡിഫിക്കേഷനുകളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിക്കുന്നത്. നിറം മാറ്റുന്നത് പോലുള്ള മാറ്റങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനം ഉടന്‍ ഔദ്യോഗികമായി അറിയിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

 

ENGLISH SUMMARY:

The Kerala Transport Department has issued a stern warning against illegal vehicle modifications, specifically banning high-decibel external speakers following a recent tragic accident involving a child. Transport Minister C.P. John announced that vehicles fitted with such speakers must have them removed immediately to avoid seizure and strict legal action. While maintaining a tough stance on safety-related modifications, the government is simultaneously reviewing more liberal policies regarding aesthetic changes, such as color modification, as part of its 100-day action plan. This ongoing policy review also includes consideration of suggestions proposed by Opposition Leader V.D. Satheesan.