റോഹിൻഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ബോട്ടില്‍ ഇരുനൂറ്റി അന്‍പതും മറ്റൊന്നില്‍ ഇരുനൂറ്റി എണ്‍പതും യാത്രക്കാര്‍ ഉണ്ടായിരുന്നു
റോഹിൻഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ബോട്ടില്‍ ഇരുനൂറ്റി അന്‍പതും മറ്റൊന്നില്‍ ഇരുനൂറ്റി എണ്‍പതും യാത്രക്കാര്‍ ഉണ്ടായിരുന്നു. കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ നടത്തിയ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് പുറപ്പെട്ട ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടര്‍ന്നാണ് അഭയാര്‍ഥി പ്രവാഹം. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പലായനം. കഴിഞ്ഞ നവംബറിലും തായ്‌ലൻഡ്-മലേഷ്യ അതിർത്തിക്കടുത്തുള്ള ലങ്കാവിയിൽ റോഹിൻഗ്യൻ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങിയിരുന്നു.
ENGLISH SUMMARY:
At least 500 Rohingya refugees are feared dead after two boats capsized off the coast of Myanmar while attempting to escape intense internal conflict. The vessels, carrying a combined total of over 500 passengers, encountered rough seas during their dangerous journey toward Southeast Asian nations. The United Nations has warned that the death toll is likely to rise as search operations continue amidst the ongoing regional crisis. This tragic incident highlights the growing desperation of refugees fleeing displacement from Rakhine state and nearby camps.