Pakistan s Defence Minister Khawaja Muhammad Asif gestures on the day of an interview with Reuters in Islamabad, Pakistan April 28, 2025. REUTERS/Waseem Khan
ബലൂചിസ്ഥാനില്‍ സൈന്യത്തിന് വന്‍ തിരിച്ചടിയുണ്ടായെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ബലൂച് വിമതരുടെ ആക്രമണങ്ങളെ ഫലവത്തായി ചെറുക്കാന്‍ സുരക്ഷാസേനയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ബലൂച് വിമതരുടെ ആക്രമണത്തില്‍ 80 പാക് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 30ലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് ആയുധമെടുത്ത് പാക് സൈന്യത്തിനെതിരെ പോരാടുന്നത്.
A man walks past burnt vehicles in a torched police station on the outskirts of Quetta on February 1, 2026 a day after an attack by Baloch separatists. Pakistan forces were hunting on February 1 for the separatists behind a string of coordinated attacks in the restive Balochistan province, with the government vowing to retaliate after more than 190 people were killed in two days. (Photo by Banaras KHAN / AFP)
പാക്കിസ്ഥാന്‍റെ നാഷനല്‍ അസംബ്ലിയില്‍ സംസാരിക്കവേയാണ് ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന് പരിമിതികളുണ്ടെന്നും അതിന് ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടെന്നും ഖ്വാജ ആസിഫ് വെളിപ്പെടുത്തിയത്. 12 ഇടങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബലൂച് വിമതര്‍ ആക്രമണം നടത്തിയത്. സമീപകാലത്ത് പാക്കിസ്ഥാന്‍ നടുങ്ങിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. 177 പേര്‍ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു.
'പാക് ഭൂമിയുടെ 40 ശതമാനത്തോളം പോന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. ജനസാന്ദ്രതയേറിയ വലിയ നഗരത്തെ നിയന്ത്രിക്കുന്നതിലും കടുപ്പമാണ് ഈ പ്രദേശത്തിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുന്നത്. വന്‍തോതില്‍ സൈന്യത്തെ ഇവിടേക്ക് വിന്യസിക്കേണ്ടതായി വരും. നിലവിലുള്ള സൈന്യം പ്രദേശത്തെ ഭീകരര്‍ക്കെതിരെ പോരാടുന്നുണ്ട്. പക്ഷേ ഇത്ര വലിയ ഭൂപ്രദേശത്ത് അവരെക്കൊണ്ട് മാത്രം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്- ആസിഫ് വ്യക്തമാക്കുന്നു. ശനിയാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ മാത്രം 33 സാധാരണക്കാര്‍ക്കും 17 സൈനികര്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ കണക്ക്.
ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സാധാരണ പൗരന്‍മാരെ കൊല്ലുന്ന തീവ്രവാദികളോട് ഒരുതരത്തിലുമുള്ള സന്ധി സംഭാഷണങ്ങള്‍ക്കും ഇല്ലെന്നും പാക് പ്രതിരോധമന്ത്രി പറയുന്നു. ബലൂച് വിഘടനവാദികളും ക്രിമിനലുകളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ബിഎല്‍എയുടെ പേരില്‍ ഇവരൊന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എണ്ണ കള്ളക്കടത്തിലൂടെ മാത്രം ഇക്കൂട്ടര്‍ ഒരു ദിവസം നാല് ബില്യണ്‍ ഡോളറിന്‍റെ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും ആസിഫ് ആരോപിച്ചു.
പിടിമുറുക്കി വിഘടനവാദികള്‍
അഫ്ഗാനിസ്ഥാനും ഇറാനുമായും അതിര്‍ത്തി പങ്കിടുന്ന പ്രാക്തന ഗോത്രങ്ങള്‍ ഉള്‍പ്പടെ താമസിക്കുന്ന ഇടമാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാന് തനത് സംസ്കാരവും ജീവിത രീതികളുമാണെന്നും പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്നുമുള്ള അവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. പ്രദേശത്തുള്ള പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥതയും ഇവരുടെ പക്കലാണ്. നാട്ടുരാജ്യമായ കലാതിനെ പാക്കിസ്ഥാനിലേക്ക് കൂട്ടിച്ചേര്‍ത്തത് മുതലാണ് സ്വതന്ത്രരാജ്യത്തിനായുള്ള വാദം ആരംഭിച്ചത്. ധാതുക്കള്‍, പ്രകൃതിവാതരം, കല്‍ക്കരി, ചെമ്പ്,സ്വര്‍ണം തുടങ്ങിയവയാല്‍ സമ്പന്നമാണ് പ്രദേശം. ഇത്രയേറെ വിഭവ സമ്പത്തുണ്ടായിട്ടും പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയായാണ് ബലൂചിസ്ഥാന്‍ തുടരുന്നത്. നല്ല റോഡുകളോ, ആശുപത്രികളോ,സ്കൂളുകളോ, തൊഴില്‍ സാഹചര്യങ്ങളോ എന്തിന് വൈദ്യുതി പോലും പലയിടങ്ങിലും ഇല്ല. ബലൂചിസ്ഥാന്‍റെ വിഭവങ്ങള്‍ കൊണ്ട് പഞ്ചാബും പാക്കിസ്ഥാനുമാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് വിഘടനവാദികള്‍ പാക് സൈന്യത്തിനും പ്രദേശത്ത് പാക്കിസ്ഥാന്‍ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങിയത്. ചൈന– പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ വലിയ എതിര്‍പ്പാണ് ബലൂചുകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ബലൂചിസ്ഥാനില്‍ വികസനമില്ലെന്നും സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നുമുള്ള വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ഖ്വാജ ആസിഫ് ഉള്‍പ്പടെയുള്ളവരുടെ വാദം.