Image: Facebook/AlexisVonYates
തന്‍റെ ആദ്യ ഭാര്യയില്‍ ജനിച്ച പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാം ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. 15 വയസ്സുള്ള ആണ്‍കുട്ടിയുമായാണ് യുഎസില്‍ നഴ്സായ അലക്സിസ് വോൺ യേറ്റ്സിൽ (35) എന്ന യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതേ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണിവര്‍. ഇതിനിടെയാണ് അലക്സിസിന്‍റെ ഭര്‍ത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഡേവിഡ് യേറ്റ്സ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത് പ്രകാരം 2024 ജൂലൈ 26 ന് രാത്രിയാണ് സംഭവം. തന്‍റെ ഇളയ മക്കളെ ഉറക്കി കടത്തിയ ശേഷം പിതാവിനൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ 15 കാരനെ യുവതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ അലക്സിസ് പ്രലോഭിപ്പിക്കുകയും ലൈംഗിക സുരക്ഷാ മാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെ ലൈംഗിക ബന്ധത്തിലും ഏർപ്പെടുകയും ചെയ്തു. തുടര്‍ന്ന് പുലർച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ പിതാവ് പൂർണ്ണ നഗ്നരായ നിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു. പിന്നാലെ വഴക്കുണ്ടാക്കുകയും മകനെ മുത്തച്ഛന്റെ വീട്ടിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവം ആദ്യം ഡേവിഡ് യേറ്റ്സ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ വിവരം അറിഞ്ഞ കുടുംബാംഗങ്ങളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തന്നെ രണ്ടാനമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കുട്ടിയും മൊഴി നൽകി. 2024 നവംബറിൽ അലക്സിസ് വോൺ യേറ്റ്സിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റം തെളിഞ്ഞതോടെ കോടതി അലക്സിസിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷയും രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസും പിഴയും വിധിച്ചു. യുവതിയുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. അടുത്ത 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രിയിൽ അലക്സിസിന്‍റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭർത്താവ് കഴിഞ്ഞ മാസം വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
2017ലാണ് അലക്സിസ് വോൺ യേറ്റ്സ് ഡേവിഡും വിവാഹിതരായത്. ഇരുവർക്കും മുൻബന്ധങ്ങളിൽ നിന്ന് കുട്ടികളുണ്ട്. കൂടാതെ ഈ ബന്ധത്തിലും ഇവർക്ക് രണ്ട് കുട്ടികളുണ്ട്.