നാട്ടില്‍ പോകാന്‍ പണത്തിനായി വീട്ടുകാരിയുടെ നഗ്നചിത്രം പകര്‍ത്തി ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ച വേലക്കാരി ഒടുവില്‍ കുടുങ്ങി . സിംഗപൂരിലാണ് സംഭവം. 97വയസ് പ്രായമുള്ള വയോധികയുടെ പരിചരണത്തിനാണ് മക്കള്‍ 37കാരിയെ വീട്ടില്‍ നിര്‍ത്തിയത് . വേലക്കാരി ആദ്യം വയോധികയെ നന്നായി പരിപാലിച്ചെങ്കിലും പിന്നീട് പണം സമ്പാദിക്കാനായി ശ്രമം .
ഇതിനായി വയോധിക അറിയാതെ അവരുടെ നഗ്നചിത്രങ്ങള്‍ യുവതി പകര്‍ത്തി. ഫ്ളാറ്റിലെ കുളിമുറിയില്‍ നിന്നുള്ള നഗ്നദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് വഴി യുവതി സ്വന്തം ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഇന്തോനേഷ്യയിലുള്ള ഭര്‍ത്താവ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിന് ശ്രമം നടത്തി . ഈ ചിത്രങ്ങള്‍ കാണിച്ച് വയോധികയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമം . ചിത്രങ്ങള്‍ പലപ്പോഴായി വയോധികയുടെ മകന്‍റെ ഭാര്യക്ക് യുവതിയുടെ ഭര്‍ത്താവ് അയച്ചു കൊടുത്തു . പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലിടുമെന്നായിരുന്നു ഭീഷണി.
പണം നല്‍കാന്‍ തയ്യാറാകാതെ വയോധികയുടെ കുടുംബം നിയമ നടപടി തുടങ്ങി.വീട്ടില്‍ ജോലിക്ക് നിര്‍ത്തിയ യുവതി സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ്ങിന് ശ്രമിക്കുന്നെന്നായിരുന്നു പരാതി.കേസ് കോടതി വിചാരണയ്ക്കെടുത്തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു . നാട്ടിലേക്ക് മടങ്ങാന്‍ പണത്തിനായാണ് ഇത്തരത്തില്‍ ചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. കുറ്റം സമ്മതിച്ച യുവതിയെ 7മാസം തടവിന് സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചു