ജനനനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഗർഭ നിരോധന ഉറയുടെ വില കുറയ്ക്കണമെന്ന ആവശ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു . കോണ്ടത്തിന് നിലവിലുള്ള 18 ശതമാനം നികുതി അസഹനീയമാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാക് സർക്കാർ അന്താരാഷ്ട്ര നാണയ നിധിയായ ഐഎംഎഫിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം ഐഎംഎഫ് നിരസിച്ചിരുന്നു. ഒരു സാമ്പത്തിക വർഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. രാജ്യത്ത് പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വർധിക്കുന്നത് പാക്കിസ്ഥാന്‍ സർക്കാരിനും വലിയ തിരിച്ചടിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ ഐഎംഎഫിനോട് ആവശ്യപ്പെടുകയായിരുന്നു

നിലവിൽ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ സർക്കാർ, ഐഎംഎഫിന്റെ രക്ഷാപ്പാക്കേജിന്റെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. അതുകൊണ്ടുതന്നെ നികുതി പരിഷ്കാരം ഉൾപ്പെടെയുള്ള സാമ്പത്തിക തീരുമാനങ്ങൾക്കെല്ലാം ഐഎംഎഫിന്റെ പച്ചക്കൊടി വേണം. കോണ്ടത്തിന്റെ നികുതി കുറയ്ക്കുന്നതിനു പോലും ഐഎംഎഫിന്റെ അനുവാദം ചോദിക്കേണ്ടി വന്നതിന് കാരണം അതാണ്. 

ENGLISH SUMMARY:

Pakistan's economic struggles have prompted the Prime Minister to request tax cuts on condoms to control the rising birth rate. The request to lower the 18% tax on condoms was denied by the IMF, highlighting Pakistan's reliance on the IMF bailout package.