A group of people set fire to The Daily Star newspaper office building following the death of Sharif Osman Hadi, a student leader who had been receiving treatment in Singapore after being shot in the head, in Dhaka, Bangladesh, December 19, 2025. REUTERS/Abdul Goni
വിദ്യാര്‍ഥി നേതാവും ഇങ്ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലദേശില്‍ കലാപ സമാന സ്ഥിതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ ഹാദി ഇന്നലെ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്. ധാക്കയില്‍ പ്രക്ഷോഭകാരികള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ബംഗ്ലദേശി പത്രങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു. ഡെയ്ലി സ്റ്റാറിന്‍റെയും ഡെയ്ലി പ്രോതം അലോ എന്നിവയുടെ ഓഫിസുകളാണ് അക്രമികള്‍ നശിപ്പിച്ചത്. ഓഫിസുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ 25 മാധ്യമപ്രവര്‍ത്തകരെ പൊലീസ് രക്ഷിച്ചു.
ഷരീഫ് ഒസ്മാന്‍ ഹാദി (Image Credit: X)
ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍റെ വീടും അക്രമികള്‍ തീയിട്ട് നശിപ്പിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് വട്ടം ഈ വസതിക്ക് നേരെ അക്രമം നടന്നിരുന്നു. ചിറ്റോഗ്രാമിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയും കല്ലേറുണ്ടായി. രാത്രി 11മണിയോടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ഓഫിസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തത്. ഷെയ്ഖ് ഹസീനയെ എത്രയും വേഗം ബംഗ്ലദേശിന് കൈമാറണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ അസിസ്റ്റന്‍റ് ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്നില്‍ നിന്നും പൊലീസ് നീക്കം ചെയ്തത്.
പ്രതിഷേധക്കാര്‍ ധാക്കയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം അക്രമങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണമെന്നും ഇത്തരം പ്രതിഷേധം ആരെയാണ് സഹായിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബംഗ്ലദേശിലെ ക്രമസമാധാന നില തകര്‍ക്കരുതെന്നും ഇങ്ക്വിലാബ് മോര്‍ച്ച സമൂഹമാധ്യമ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
This frame grab from AFPTV video footage taken on December 19, 2025 shows military personnel standing guard in Dhaka, amid protests following the news of the death of youth leader Sharif Osman Hadi. Violence broke out in Bangladesh's capital early December 19 after a youth leader of the country's 2024 pro-democracy uprising who was injured in an assassination attempt died in a hospital in Singapore. Several buildings in the capital, including those housing the country's two leading newspapers, were set on fire, according to authorities, with staff trapped inside. (Photo by Maruf Hasan / AFPTV / AFP)
ഡിസംബര്‍ 12നാണ് ഹാദിക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി സിംഗപ്പുരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ഹാദി മരിച്ച വിവരം വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഹൃദയഭേദകമായ വാര്‍ത്തയാണെന്നും ജനങ്ങള്‍ യാഥാര്‍ഥ്യം അംഗീകരിച്ചെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ബംഗ്ലദേശിന്‍റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനിസ് അഭ്യര്‍ഥിച്ചിരുന്നു. ഹാദിയ്ക്ക് നേരെ വെടിയുതിര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അക്രമിക്കായി തിരച്ചില്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും യുവാക്കള്‍ തെരുവിലിറങ്ങുകയായിരുന്നു. ബംഗ്ലദേശില്‍ ഒരു ദിവസത്തെ ദുഃഖാചരണം ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Google Trending Topic: Osman Hadi