TAGS

ബംഗ്ലദേശില്‍നിന്നുള്ള ചില ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എ.സ്, തീരുവ എടുത്തുകളഞ്ഞത് ഇന്ത്യക്ക് വെല്ലുവിളി. ഇന്ത്യയില്‍ നിന്ന്  ബംഗ്ലദേശിലേക്കുള്ള പരുത്തി കയറ്റുമതിയെയും ബാധിച്ചേക്കും. ഇന്ത്യ–യു.എസ്. കരാറിനെ കുറിച്ച് വാണിജ്യ, വിദേശകാര്യ സെക്രട്ടറിമാര്‍ ഇന്ന് ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍  വിശദീകരിക്കും.  

യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി, നാര് എന്നിവ ഉപയോഗിച്ച് ബംഗ്ലദേശില്‍ നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ക്കാണ് യു.എസ്. തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞത്. ഇതേ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുമ്പോള്‍ 18 ശതമാനം തീരുവ നല്‍കണം. ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ ബംഗ്ലദേശിനോട് മല്‍സരിക്കുന്ന ഇന്ത്യക്ക് ഇത് വലിയ വെല്ലുവിളിയാവും. പരുത്തി വ്യവസായത്തേയും പ്രതികൂലമായി ബാധിക്കും. തീരുവ ഇളവിനായി യു.എസില്‍ നിന്ന് ബംഗ്ലദേശ് പരുത്തി ഇറക്കുമതി വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള പരുത്തിക്ക് ഡിമാന്‍ഡ് കുറയും. നിലവില്‍ ഇന്ത്യന്‍ പരുത്തിയാണ് ബംഗ്ലദേശ് കാര്യമായി ഉപയോഗിക്കുന്നത്. അതേസമയം ബംഗ്ലദേശില്‍ നിന്നുള്ള മറ്റ് ഉല്‍പന്നങ്ങള്‍ക്ക് 19 ശതമാനമാണ് യു.എസില്‍ തീരുവ. ഇന്ത്യ–യു.എസ് കരാറിന്‍റെ വിശദാംശങ്ങള്‍ പാര്‍ലമെന്‍റില്‍ വയ്ക്കണമെന്ന പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് വാണിജ്യ, വിദേശകാര്യ സെക്രട്ടറിമാര്‍ പാര്‍ലമെന്‍ററി സമിതിക്കു മുന്നില്‍ ഹാജരാവുന്നത്. ശശി തരൂര്‍ അധ്യക്ഷനായ സമിതിക്ക് മുന്നില്‍ കരാറിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ചേക്കും. വൈകിട്ടാണ് പാര്‍ലമെന്‍ററി സമിതി യോഗം

ENGLISH SUMMARY:

US tariff exemption for Bangladesh textiles poses a challenge for India, impacting cotton exports. The nuances of the India-US trade deal will be presented to the parliamentary committee led by Shashi Tharoor.