spain-jobless

TOPICS COVERED

ഓഫീസില്‍ നേരം വൈകി വന്നാല്‍ എട്ടിന്റെ പണി, നേരത്തേ എത്തിയാലോ...സംശയിക്കണ്ട, മുട്ടന്‍ പണി!. സ്പാനിഷ് യുവതിക്കാണ് കൃത്യനിഷ്ഠ വല്ലാതെയങ്ങ് കൂടിപ്പോയതിന്റെ പേരില്‍ മുട്ടന്‍ പണി കിട്ടിയത്. 22കാരിക്ക് നല്‍കിയ ഷിഫ്റ്റിനേക്കാള്‍ നേരത്തേ ഓഫീസില്‍ ഹാജരാകും, ഈ തെറ്റിന്റെ പേരില്‍ കമ്പനി അവളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുകയാണ്.

രാവിലെ 7.30യ്ക്കാണ് യുവതിക്ക് ജോലി ആരംഭിക്കേണ്ടത്, എന്നാല്‍ എല്ലാ ദിവസവും 6.45ന് യുവതി സീറ്റിലെത്തും. ഒരു വര്‍ഷത്തോളം ഇതേ രീതി തുടര്‍ന്നു. ഈ ഒരു വര്‍ഷക്കാലവും യുവതിയ്ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. പക്ഷേ അനുസരണശീലം തീരെയില്ലെന്ന് വിധിച്ച കമ്പനി യുവതിയുടെ സ്വഭാവത്തിന്റെ പ്രശ്നമായാണ് ഈ സംഭവത്തെ വിലയിരുത്തിയത്. അനുവദിച്ചുതന്ന സമയം കൃത്യമായി ഉപയോഗിച്ചാല്‍ മതിയെന്നതാണ് കമ്പനി മാനേജര്‍മാരുടെ വാദം. 

എന്നാല്‍ തന്നെ പിരിച്ചുവിട്ട നടപടിയില്‍ അസ്വസ്ഥയായ യുവതി തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ കമ്പനി മുന്നറിയിപ്പ് അവഗണിച്ച യുവതിയുടെ രീതിയോട് കോടതിയും മതിപ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഓഫീസിലെത്തും മുന്‍പേ കമ്പനിയുടെ ആപ് ലോഗ് ഇന്‍ ചെയ്യുന്നത് ശരിയല്ലെന്നും കോടതി കണ്ടെത്തി.

ഒരാള്‍ നേരത്തേ ജോലിക്കെത്തുന്നതില്‍ കോടതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അതേസമയം ജീവനക്കാര്‍ കമ്പനി നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തത് തെറ്റാണെന്നും കോടതി വിലയിരുത്തി. കീഴ്ക്കോടതി പരാമര്‍ശത്തില്‍ തൃപ്തിവരാത്ത യുവതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ്. 

ENGLISH SUMMARY:

Office Discipline is essential for smooth functioning. This article discusses the case of a Spanish woman fired for arriving early to work consistently, violating company policy despite warnings.