jet-ronaldo

TOPICS COVERED

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍റെ ആക്രമണമുണ്ടായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രൈവറ്റ് ജെറ്റ് സ്പെയ്നിലേക്ക് മാറ്റി. സൗദി ക്ലബ്ബ് അല്‍നസറില്‍ അംഗമായ റൊണാള്‍ഡോ റിയാദിലാണ് ഇപ്പോള്‍ താമസം. എന്നാല്‍ റോണാള്‍ഡോ സൗദി വിട്ടിട്ടില്ല. 

650കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രൈവറ്റ് ജെറ്റാണ് റിയാദില്‍ നിന്ന് മഡ്രിഡിലേക്ക് പറന്നത്. റിയാദില്‍ നിന്ന് ഈജ്പത് വഴി ഏഴുമണിക്കൂര്‍ പറന്നാണ് മഡ്രിഡിലെത്തിയത്. 2024ല്‍ ആണ് റൊണാള്‍ഡോ ഗ്ലോബല്‍ എക്സ്പ്രസ് പ്രൈവറ്റ് ജെറ്റ് വാങ്ങിയത്. റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജീനയും പരസ്യപരിപാടികളിലും അവാര്‍ഡ് സെറിമണികളിലും പങ്കെടുക്കാന്‍  ഈ പ്രൈവറ്റ് ജെറ്റിലാണ് യാത്ര ചെയ്യുന്നത്. 15പേര്‍ക്ക് യാത്രചെയ്യാവുന്ന ഈ വിമാനത്തില്‍ ഒരേസമയം അഞ്ച് പേര്‍ക്ക് ഉറങ്ങാനാകും. മേശയും സോഫകളും ഷവര്‍ ഏരിയും എല്ലാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പ്രൈവറ്റ് ജെറ്റിലുണ്ട്. സിആര്‍ 7 എന്ന് ലോഗോയും ഈ പ്രൈവറ്റ് ജെറ്റില്‍ കാണാം. 

Cristiano Ronaldo's Private Jet Relocated Amidst Security Concerns:

Cristiano Ronaldo's private jet was moved to Spain following an attack on the US embassy in Riyadh. The footballer, who plays for Saudi club Al Nassr, currently resides in Riyadh but has not left the country.