മോഷ്ടിക്കാൻ കയറിയ റെസ്റ്റോറന്റിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദമ്പതികൾ. യു.എസിലെ അരിസോണയിൽ മൂൺ ചെറി എന്ന റെസ്റ്റോറന്റിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഇവരുടെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.
മോഷണത്തിന് മുൻപാണ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പുരുഷനും സ്ത്രീയും റെസ്റ്റോറന്റിലേക്ക് കടന്നുവരുന്നതും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ചുവരിനടുത്തുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇതിന് ശേഷം റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയുമായിരുന്നു.
450 ഡോളർ പണമായും ഐഫോണുമാണ് നഷ്ടമായതെന്ന് റെസ്റ്റോറന്റ് ജീവനക്കാർ പറഞ്ഞു. മദ്യകുപ്പിയും മോഷ്ടാക്കൾ കൊണ്ടുപോയി. ക്യാഷ് കൗണ്ടർ തുറക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാതിലുകൾക്കും നാശമുണ്ടായിട്ടുണ്ട്. അകത്തേക്ക് കയറുന്നതിന് മുൻപുള്ള ദൃശ്യങ്ങളിൽ ഇരുവരുടെയും മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അധികൃതർ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
വിചിത്രമായ സംഭവം എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ലെക്സി കാലിസ്കാൻ പറഞ്ഞത്. അവർ ആ നിമിഷത്തിൽ കുടുങ്ങിപ്പോയതാണ്. അവിടെയെല്ലാം റോസാപ്പൂക്കൾ ഉണ്ടായിരുന്നു, ഒരുപക്ഷേ അതൊരുതരം റൊമാന്റിക് ആയിരിക്കാം എന്നും അവർ പറഞ്ഞു. സംഭവത്തെ പറ്റി സ്കോട്സ്ഡേൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.