belagavi-robberry

TOPICS COVERED

കര്‍ണാടക ബെളഗാവിയില്‍ എ.ടി.എം. മെഷീന്‍ ഉന്തുവണ്ടിയില്‍ കടത്തിക്കൊണ്ടുപോയി.  ദേശീയപാത 48 ല്‍ ബെളഗാവി നഗരാതിര്‍ത്തിയില്‍ ഇന്നലെ അര്‍ധരാത്രിയാണു വേറിട്ട രീതിയിലുള്ള കൊള്ള നടന്നത്. എ.ടി.എം മോഷണങ്ങളില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയാണ് കള്ളന്‍മാര്‍ ബെളഗാവി ഹൊസവന്തമൂരില്‍ പുറത്തെടുത്തത്. 

ഈ ഉന്തുവണ്ടിയുമായി വരുന്ന മൂന്നുപേരാണ് കള്ളന്‍മാര്‍. ഉന്തുവണ്ടി നേരെ വന്നു നിന്നത് സമീപത്തെ എ.ടി.എമ്മില്‍. എ.ടി.എമ്മിന്റെ സെന്‍സറുകളില്‍ കറുത്ത പെയിന്റടിച്ചതോടെ അലാറങ്ങള്‍ തകറാറിലായി. പിന്നെ നേരെ മെഷീന്‍ ഒന്നടങ്കം പറിച്ചെടുത്തു ഉന്തുവണ്ടിയില്‍ കയറ്റി. 200 മീറ്റര്‍ തള്ളിക്കൊണ്ടുപോയി. പിന്നീട് അവിടെ നിര്ത്തിയിട്ടിരുന്ന വാഹനത്തിലേക്കു മാറ്റി രക്ഷപെട്ടുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

കവര്‍ച്ച നടക്കുന്ന സമയത്തു മെഷീനില്‍ ഒരുലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് എ.ടി.എം കമ്പനിയുടെ കണക്ക്. രാവിലെ സമീപ വാസികളാണു മോഷണവിവിരം അറിയുന്നത്.തുടര്‍ന്നു പൊലീസിനെ അറിയിക്കുകയായിരുന്നു. ദേശീയപാത 48ല്‍ ബെളഗാവി ടൗണിനോടു ചേര്‍ന്നാണ് ഹൊസവന്തമൂര്‍. കള്ളന്‍മാര്‍ ദേശീയപാത വഴി എ.ടി.എം മെഷീനുമായി രക്ഷപെട്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ബെളഗാവി പൊലീസ് സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബെംഗളുരു നഗരത്തില്‍ എ.ടി.എമ്മില്‍  നിറക്കാനായി കൊണ്ടുപോയ ഏഴുകോടി 11 ലക്ഷം രൂപ പട്ടാപകല്‍ കൊള്ളയടിച്ച സംഭവത്തിന് രണ്ടാഴ്ചക്കുള്ളിലാണ് പുതിയ കവര്‍ച്ച