മെലിസ ചുഴലിക്കാറ്റ് ജമൈക്കന്‍ തീരം തൊട്ടു. തെക്ക് പടിഞ്ഞാറന്‍ ജമൈക്കന്‍ തീരത്താണ് കാറ്റ് നിലംതൊട്ടത്. കാറ്റിന്റെ ശക്തി അല്‍പ്പം കുറഞ്ഞ് കാറ്റഗറി നാലിലേക്ക് താഴ്്ന്നിട്ടുണ്ട്. ഇപ്പോള്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.
നേരത്തെ ഇത് മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. കാറ്റിനോടൊപ്പം അതിശക്തമായ മഴയും ലഭിക്കുന്നുണ്ട്. ഏകദേശം 76 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ത്തന്നെ ജമൈക്കയുടെ പല ഭാഗങ്ങളിലും പ്രളയക്കെടുതികള്‍ തുടങ്ങിയിട്ടുണ്ട്.
ജമൈക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് മെലിസ. ജമൈക്കയിലൂടെ കടന്നുപോകുന്ന കാറ്റ് ക്യൂബ ലക്ഷ്യമാക്കി നീങ്ങും.