എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രങ്ങള്‍
2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്‍റെ പ്രവചനമാണ്. കാരണം ആ പ്രവചനമനുസരിത്ത് 2025 ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. പ്രവചനങ്ങള്‍ പലതും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം.
ആകാശത്ത് നിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം. 2025 സെപ്റ്റംബർ 10 ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത്. ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ മിക്കവയും സുരക്ഷിതമായ അകലം പാലിച്ചാണ് കടന്നുപോകുന്നത്.
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ പഠിക്കുന്നവര്‍ പറയുന്നത് 2025 ൽ ഭൂമിയിൽ ഒരു ഛിന്നഗ്രഹം പതിക്കാം എന്ന് അദ്ദേഹം പ്രവചിച്ചതായാണ്. കൂടാതെ യുകെയിൽ പ്ലേഗ് പോലുള്ള ഒരു പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ടായിരുന്നു. യുദ്ധങ്ങളേക്കാള്‍ ഭയാനകമെന്നാണ് ഈ പകര്‍ച്ചവ്യാധിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ 'യൂറോപ്പിലെ ഭൂപ്രദേശങ്ങൾ ക്രൂരമായ യുദ്ധങ്ങളിൽ' ഉൾപ്പെടും എന്നും പ്രവചനമുണ്ടായിരുന്നു. ബ്രസീലില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഭക്ഷ്യ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്നും പ്രവചനമുണ്ട്.
നോസ്ട്രഡാമസിന്റെ മുൻകാല പ്രവചനങ്ങൾ
2024 ൽ ഒരു ഭൂഖണ്ഡത്തിൽ ഉടനീളം യുദ്ധം മുണ്ടാകുമെന്നും 2025 ൽ ഒരു ദീർഘകാല യുദ്ധം അവസാനിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. യുദ്ധം ഇരുപക്ഷത്തും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാരണം അത് ഉപേക്ഷിക്കുമെന്നാണ് പ്രവചനം. സ്വർണ്ണത്തിനോ വെള്ളിക്കോ പകരം തുകൽ നാണയങ്ങളും പിച്ചളയും ഉപയോഗിക്കുമെന്നും അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഫ്രാൻസും തുർക്കിയും സംഘർഷമുണ്ടാകാമെന്നും പ്രവചനങ്ങളുണ്ട്.
ആരായിരുന്നു നോസ്ട്രഡാമസ്?
മൈക്കൽ ഡി നോസ്ട്രഡാം എന്നാണ് യഥാര്‍ഥ പേര്. 1500-കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യനുമായിരുന്നു നോസ്ട്രഡാമസ്. അഡോൾഫ് ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, സെപ്റ്റംബർ 11 ആക്രമണങ്ങൾ, കോവിഡ്-19 പാൻഡെമിക് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. 1555-ൽ പ്രസിദ്ധീകരിച്ച ‘ലെസ് പ്രോഫെറ്റീസ്’ (ദി പ്രോഫസീസ്) എന്ന പുസ്തകത്തിലൂടെയാണ് നോസ്ട്രഡാമസ് ശ്രദ്ധേയനായത്. ആഗോള സംഭവങ്ങളുടെ പ്രവചനങ്ങളായി ഈ പുസ്തകം വ്യാഖ്യാനിക്കപ്പെടുന്നു.