നടൻ വിജയ്‌യും തൃഷയും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷവിമർശനവുമായി നടി സനം ഷെട്ടി. ഭാര്യ സംഗീതയുമായുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, വിജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ശരിയായ രീതിയല്ലെന്ന് സനം ഷെട്ടി പറഞ്ഞു. ഇരുവരും ഒന്നിച്ചെത്തിയ പുതിയ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഭാര്യയുടെ ദുഃഖം ഇത്തരത്തിൽ അവഗണിക്കുന്നത് ശരിയല്ല. ഒരു ആരാധക എന്ന നിലയിൽ ഇത് കാണുന്നത് നിരാശാജനകമാണ്. നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ മറ്റൊരാളുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാവൂ എന്നതാണ് ധാർമ്മികവും നിയമപരവുമായ മാർഗമെന്നാണ് സനം ഷെട്ടി കുറിച്ചത്.

കുറിപ്പിട്ടതിന് പിന്നാലെ സനം ഷെട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ കമന്‍റുമായെത്തി. വിജയ്‌യും തൃഷയും സുഹൃത്തുക്കളാണ് അവര്‍ക്ക് എന്തുകൊണ്ട് ഒരുമിച്ച് ഒരു വേദിയില്‍ വന്നുകൂടാ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കേ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതല്ലേ ഉചിതമെന്നാണ് സനം ഷെട്ടി നൽകിയ മറുപടി.

നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്‍റെ മകന്‍റെ വിവാഹ സൽക്കാരത്തിനാണ് വിജയ്‌യും തൃഷയും ഒരേ കാറിൽ ഒരേ മാതൃകയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത്. ഇത് ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ ശരിയാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചു. അതേസമയം, സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ ചെങ്കൽപേട്ട് കോടതി വിജയ്‌യോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രമുഖ നടിയുമായുള്ള ബന്ധമാണ് ദാമ്പത്യം തകരാൻ കാരണമെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Actress Sanam Shetty has criticized actor Vijay for appearing publicly with Trisha amid his ongoing divorce case with wife Sangeetha. She stated that ignoring his wife's grief is unethical and disappointing for his fans.