Image Credit: Internet

Image Credit: Internet

TOPICS COVERED

നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബൾഗേറിയ സ്വദേശിയായ ബാബ വാംഗ അറിയപ്പെടുന്നത്. ഇരുകണ്ണുകൾക്കും കാഴ്ചയില്ലാതിരുന്ന ഇവർ 1996ൽ അന്തരിച്ചു. പക്ഷെ രണ്ടു ദശാബ്ദക്കാലത്തിനിപ്പുറവും ഇന്ന് സൈബറിടത്ത് വൈറൽ ബാബ വാംഗയാണ്.

2026ൽ നടക്കാൻ പോകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പ്രവചനം. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയെല്ലാം ഇതിൽ പെടുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളിൽ ബാധിക്കപ്പെടുമെന്നാണത്രെ വാംഗയുടെ പ്രവചനം. 2026ൽ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊന്നും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ല.

2021 സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും നേരത്തെ പ്രവചിരിക്കുന്നു. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാൻഗ പ്രവചിച്ചിരുന്നു. 2021 ൽ കാൻസറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് പ്രവചനങ്ങളിലൊന്നാണ്. ഡൊണൾഡ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേൾവിയും ഓർമയും നഷ്ടമാകും. യൂറോപ്പിന് സാമ്പത്തിക അധഃപതനം സംഭവിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും ബാബ പ്രവചിച്ചതിൽ ഉൾപ്പെടുന്നു. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വർഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Baba Vanga's predictions are a topic of significant interest. She is known for her prophecies about future world events, including potential natural disasters and global conflicts.