Image Credit: X/Dallaspolice
യുഎസിലെ തൊഴിലിടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. ഡാലസിലെ വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പുകാരനായിരുന്ന ചന്ദ്ര നാഗമല്ലയ്യ(50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോര്‍ദാനിസ് കൊബോസ് മാര്‍ട്ടിനസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതരം മൂര്‍ച്ചയേറിയ കത്തി കൊണ്ട് പലവട്ടം ആഞ്ഞു കുത്തിയ ശേഷമാണ് ചന്ദ്രയുടെ കഴുത്തറുത്തതെന്ന് ഹോട്ടല്‍ ജീവനക്കാരി പൊലീസിന് മൊഴി നല്‍കി.
വാഷിങ് മെഷീന്‍ കേടാണെന്നും അത് അലക്കുന്നതിനായി ഉപയോഗിക്കരുതെന്നും ചന്ദ്ര പറഞ്ഞത് കൊബോസിന് ഇഷ്ടപ്പെട്ടില്ലെന്നും കൊബോസിനോട് ഇക്കാര്യം നേരിട്ട് പറയാതെ മറ്റൊരു ജീവനക്കാരി വഴി പറഞ്ഞുവെന്നതുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കൊബോസിന് നിര്‍ദേശം നല്‍കിയ ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയ ചന്ദ്രയെ ഓടിച്ചിട്ട് പിടിച്ച ശേഷം കൊബോസ് കുത്തി വീഴ്ത്തുകയായിരുന്നു. പിന്നാലെ പലവട്ടം ആഞ്ഞുകുത്തി. പിന്നീട് കഴുത്തറുത്തെടുത്തുവെന്നും പൊലീസ് പറയുന്നു. കൊബോസിന്‍റെ പിടിയില്‍ നിന്നും രക്ഷപെടുന്നതിനായി പാര്‍ക്കിങ് ഏരിയയിലേക്ക് ചന്ദ്ര ഓടിയെങ്കിലും കൊബോസ് കീഴ്പ്പെടുത്തി.
അതിദാരുണമാണ് ചന്ദ്രയുടെ മരണമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. പ്രതി നിലവില്‍ ഡാലസ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കോണ്‍സുലേറ്റ് സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി.
Google trending topic: Chandra Nagamallaiah