pala-murder

കോട്ടയം പാലായില്‍ കുത്തേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ കളര്‍കോട് സ്വദേശി വിപിന്‍ യേശുദാസാണ് (26) മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട് നിർമാണ ജോലിക്ക് എത്തിയതായിരുന്നു ഇരുവരും.

വീട് നിർമാണം പൂർത്തിയായി, പാലുകാച്ചൽ ചടങ്ങ് നടക്കാനിരിക്കെ ഇന്നലെ സല്‍ക്കാരമുണ്ടായിരുന്നു. ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇത് കഴിഞ്ഞ് മടങ്ങുമ്പോള്‍  മുരിക്കുമ്പഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വച്ച് തർക്കം ഉണ്ടാകുകയും, തർക്കത്തിന് ഇടയിൽ വിപിനെ ബിനീഷ് കുത്തുകയുമായിരുന്നു. വിപിനെ നാട്ടുകാരാണ്  ആശുപത്രിയില്‍ എത്തിച്ചത്. വിപിൻ മരിച്ചതറിയാതെ പാലാ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്.

ENGLISH SUMMARY:

Vipin Yesudas (26) from Kalarkode, Alappuzha, was stabbed to death in Pala, Kottayam, following a drunken altercation. The police have taken Bineesh, also from Alappuzha, into custody in connection with the murder. Both men were working together on a house construction site. The incident is currently under investigation by the police.