pakistan-blast

പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം.

ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് 

ബോംബ് പൊട്ടിത്തെറിച്ചത്. മുപ്പതിലേറെപേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും

 ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

ENGLISH SUMMARY:

Pakistan bomb blast news: A suicide bombing in Quetta, Pakistan, has resulted in 11 fatalities and numerous injuries. The attack occurred near a Balochistan National Party event, prompting an investigation by authorities.