ഷാങ്ഹായ് സഹകരണ ഉച്ചകോടിവേദിയില്‍ പഹല്‍ഗാം ആക്രമണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ ക്രൂരമുഖമാണ് പഹല്‍ഗാമില്‍ കണ്ടത്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നു. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മോദി ആവശ്യമുന്നയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും അംഗരാജ്യങ്ങള്‍. ഭീകരവാദം നേരിടുന്നതില്‍ ഇരട്ടത്താപ്പു പാടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജൂണില്‍ നടന്ന എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പഹല്‍ഗാം ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ തയാറായിരുന്നില്ല. . Also Read: ഷാങ്ഹായില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; ഷഹബാസിനെ അവഗണിച്ചു
ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവന പാക്കിസ്ഥാനും ചൈനയും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നു പറയുമ്പോഴും പാക്കിസ്ഥാന്‍റെ പേരു പരാമര്‍ശിക്കുന്നില്ല. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പു പാടില്ലെന്നും പ്രമേയം പറയുന്നു.
ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചു. നാലുപതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിന്‍റെ ഇരകളാണ്. ഏറ്റവും ക്രൂരമായി ആക്രമണമായിരുന്നു പഹല്‍ഗാമിലേത്. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരഫിനെ സാക്ഷിയാക്കി മോദി പറഞ്ഞു. കണക്റ്റിവിറ്റിയുടെ പേരില്‍ പരമാധികാരത്തിന്‍മേല്‍ കടന്നുകയറരുതെന്ന് ചൈന– പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി സൂചിപ്പിച്ച് മോദി. പാക്കിസ്ഥാനില്‍ നടന്ന ജാഫര്‍ എക്സ്പ്രസ് ആക്രമണം, ഇറാനുമേല്‍ യു.എസ്, നടത്തിയ ആക്രമണം എന്നിവയെയും സംയുക്ത പ്രമേയം അപലപിച്ചു.
ഉച്ചകോടിവേദിയില്‍ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും ഒത്തുകൂടി. വേദിയിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി അവഗണിച്ചതും ശ്രദ്ധേയമായി. യു.എസ്. തീരുവപ്രഹരത്തിന്‍റെ ആഘാതം മറികടക്കാനുള്ള ചര്‍ച്ചകള്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലുണ്ടാകും. ശീതയുദ്ധ മനോഭാവം തെറ്റെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഉന്നമിട്ട് ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു.