ഷാങ്ഹായ് ഉച്ചകോടിയില്‍ അസാധാരണ കാഴ്ച. സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും. മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുട്ടിനും അവഗണിച്ചു. പാക് പ്രധാനമന്ത്രിക്ക് മുന്നിലൂടെയാണ് ഇരുവരും പോയത്. മോദി, ഷി, പുട്ടിന്‍ സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു. Also Read: ‘ഡ്രാഗണും ആനയും ഒന്നിക്കണം’; സഹകരണം ശക്തമാക്കാന്‍ മോദി – ഷി ചര്‍ച്ചയില്‍ ധാരണ
ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ചർച്ച നടത്തിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ-ചൈന-റഷ്യ ബന്ധം ശക്തിപ്പെടുന്നത് നിലവിലെ ആഗോള സാഹചര്യത്തില്‍ നിര്‍ണായകമാണ്.