Image Credit: Meta AI
കാമുകിക്കായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയതിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തിയ യുവാവ് 'പെട്ടു'. പണമിടപാട് നടക്കാതെ വന്നതോടെയാണ് യുവാവ് വെട്ടിലായത്. ചൈനയിലെ ഗുവാങ് ഡോങ് പ്രവിശ്യയിലാണ് സംഭവം. ഏകദേശം 200 രൂപയോളം വില വരുന്ന ഗുളിക വാങ്ങിയ യുവാവ് ഫോണ്‍ വഴിയാണ് പണം നല്‍കിയത്. ഇത് സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിരസിക്കപ്പെട്ടു. ഒടുവില്‍ പണമായി നല്‍കിയാണ് യുവാവ് മരുന്ന് വാങ്ങി മടങ്ങിയത്.
നഷ്ടമായ പണം തിരികെ നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ ഫാര്‍മസിക്കാര്‍ ഫോണില്‍ വിളിച്ചു. ഫോണെടുത്തത് ഭാര്യയായിരുന്നു. എന്ത് സാധനമാണ് വാങ്ങിയതെന്ന് ഭാര്യ ചോദിച്ചതോടെ ഗര്‍ഭനിരോധന ഗുളികയെന്ന് ഫാര്‍മസിയിലെ ജീവനക്കരന്‍ മറുപടിയും നല്‍കി. ഇതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്.
പ്രതിക്കൂട്ടിലായതോടെ ഫാര്‍മസിക്കാര്‍ രണ്ട് കുടുംബങ്ങള്‍ തകര്‍ത്തുവെന്ന് ആരോപിച്ച് യുവാവ് പൊലീസിനെ സമീപിച്ചു. എന്നാല്‍ നിയമപരമായി ഈ കേസില്‍ നീങ്ങാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിന്‍റെ അവിഹിതബന്ധമാണ് കുടുംബ ബന്ധം തകരാനുള്ള പ്രാഥമിക കാരണം. സ്വന്തം പ്രവര്‍ത്തികള്‍ക്ക് യുവാവിന് ഉത്തരവാദിത്തമുണ്ട്. ഒപ്പംതന്നെ ഫാര്‍മസി യുവാവിന്‍റെ സ്വകാര്യത ലംഘിച്ചുവെന്നും അത് കുറ്റകരമാണെന്നും നിയമസ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു.