TOPICS COVERED

ഡിപ്രഷന്‍ അഥവാ വിഷാദരോഗം  ചിലര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ടവരായിരിക്കും. മികച്ച ചികിത്സയിലൂടെ വിഷാദരോഗത്തെ തോല്‍പ്പിക്കാമെന്ന് അനുഭവസ്ഥര്‍ തന്നെ പറഞ്ഞിട്ടുണ്ട്.  ഡിപ്രഷന്‍ മാറാന്‍ തന്നെ നിര്‍ബന്ധിതമായി ബാധയൊഴിപ്പിക്കലിന് വിധേയയാക്കി എന്ന ആരോപണവുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് നടി.

ഷോ ലൂസി എന്ന നടിയാണ് തന്‍റെ ഏജന്‍സിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. തനിക്ക് ഉത്കണ്ഠയും ഡിപ്രഷനും ഒരു സമയത്ത് വന്നെന്നും ഇതില്‍ നിന്ന് കരകയറണമെന്ന് താന്‍ ആഗ്രിച്ചിരുന്നെന്നും നടി പറയുന്നു. എന്നാല്‍ ഈ വിഷയം തന്‍റെ ഏജന്‍സി അറിഞ്ഞു, തുടര്‍ന്ന് ഒരു ദിവസം തന്നെ തന്‍റെ ഹോട്ടല്‍ മുറിയില്‍  പൂട്ടിയിട്ടെന്നും തുടര്‍ന്ന് ഒരു മന്ത്രവാദി വന്ന് ഒരു ബാധയൊഴിപ്പിക്കല്‍ ചടങ്ങ് നടത്തിയെന്നുമാണ് ലൂസിയുടെ ആരോപണം. 

ടൈഗര്‍ ആന്‍ഡ് റോസ്, ഹിഡന്‍ ലൗ തുടങ്ങിയ ഹിറ്റ് ചൈനീസ് സിനിമകളിലെ നടിയായിരുന്നു ലൂസി. തുടര്‍ന്ന് മാനസിക പ്രശ്നങ്ങള്‍ കാരണം ലൂസി 2024ല്‍ തന്‍റെ അഭിനയജീവിതത്തില്‍ നിന്ന് ബ്രേക്ക് എടുത്തു. തുടര്‍ന്ന് നടിക്കെതിരെ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഏജന്‍സി 20 ലക്ഷം യുവാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും കൊടുത്തിരുന്നു. ഒരു തവണ ഒരു ഓഡീഷന്‍ ലഭിക്കാത്തതിന്‍റെ പേരില്‍ തന്നെ ഷവറിനടിയില്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തി ഏജന്‍സിയുടെ ഉടമ വഴക്ക് പറഞ്ഞെന്നും നടി ആരോപിച്ചു. 

തുടര്‍ന്ന് നടിയുടെ ജീവിതം തുറന്നുകാണിക്കാനായി തുടങ്ങിയ ബി മൈസെല്‍ഫ് എന്ന റിയാലിറ്റി ഷോയിലൂടെ തിരിച്ചുവന്നു. ഗ്രാമത്തില്‍ പോയി ജീവിക്കുകയായിരുന്നു ഈ പരിപാടിയിലെ ഒരു ചലഞ്ച്. എന്നാല്‍ ഗ്രാമത്തില്‍ നടി ആളുകളോട് മോശമായി പെരുമാറി എന്ന് വിമര്‍ശനങ്ങളുയര്‍ന്നു. ഇത് തന്നോട് ഏജന്‍സി പറഞ്ഞ രീതിക്ക് അഭിനയിച്ചതാണെന്ന് നടി പിന്നീട് വെളിപ്പെടുത്തി. 

നടി വിഷാദരോഗിയല്ലെന്ന് ഏജന്‍സി വാദിച്ചു. എന്നാല്‍ താന്‍ രോഗിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നടി പുറത്തുവിട്ടു. തനിക്ക് ഉടന്‍ ഈ ക

ENGLISH SUMMARY:

Chinese actress Zhao Lusi has accused her former agency of subjecting her to a forced exorcism ritual to "cure" her of depression and anxiety. She alleged that after she took a break from acting in 2024 due to mental health issues, her agency locked her in a hotel room and had a sorcerer perform an exorcism. The agency has denied the claims and sued her for breach of contract, demanding 2 million yuan in compensation. Zhao Lusi has since released medical records to prove her diagnosis and revealed that her negative portrayal in a reality show was also staged by the agency.