വീണ്ടും വിവാഹിതയാകുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി നടി മീന. വിവാഹത്തെ കുറിച്ചുള്ള ഇത്തരം വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതെല്ലാം കാണുമ്പോൾ ഭയങ്കര ദേഷ്യമാണ് തോന്നാറുള്ളതെന്നും  മീന വ്യക്തമാക്കി. തനിക്കൊരു മകളുണ്ടെന്ന കാര്യം പലരും മറന്നുപോകുന്നുവെന്നും ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.

ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ്

‘ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്.

ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്.

എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല. തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന്‍ സാധിക്കില്ല. ഞാന്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും, പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെയാണ് ഇഷ്ടം. അത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്നത്’’. ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞു.

ENGLISH SUMMARY:

Actress Meena addresses rumors of her remarrying, stating that such news is hurtful and frustrating. She highlights that many forget she has a daughter and prefers to focus on positive aspects of her life.