Image Credit: AFP

Image Credit: AFP

350 മില്യന്‍ ഡോളര്‍ വിലയുള്ള F22 റാപ്റ്റര്‍, രണ്ട് ബില്യണിന്‍റെ B2 ബോംബര്‍... അലാസ്കയില്‍ പുട്ടിനെ സ്വീകരിക്കാന്‍ അകമ്പടിയെത്തിയ യുദ്ധവിമാനങ്ങള്‍ കണ്ട് ലോകം അമ്പരന്നതില്‍ തെറ്റില്ല. പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയ റഷ്യന്‍ പ്രസിഡന്‍റിന് ചുവപ്പ് പരവതാനി മാത്രം പോരെന്ന് ട്രംപിന് തോന്നിയിട്ടുണ്ടാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എല്‍മെന്‍ഡോര്‍ഫിലെ യുഎസ് വ്യോമത്താവളത്തിലേക്ക് പുട്ടിനും ട്രംപും ഒന്നിച്ച് നടന്ന് നീങ്ങവേ തലയ്ക്ക് മുകളിലൂടെ ബി2 സ്റ്റെല്‍ത്ത് വിമാനം പറന്നു.ഒരു നിമിഷം പുട്ടിന്‍ തല ഉയര്‍ത്തി വിമാനങ്ങളെ നോക്കിയെന്നും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. തിളങ്ങുന്ന പരവതാനിക്കും പ്രകടനങ്ങള്‍ക്കുമപ്പുറം കരുത്തുറ്റ ആക്രമണത്തിനും ശേഷിയുണ്ട് യുഎസിനെന്ന് ട്രംപ് വ്യംഗ്യമായി പറയുകയായിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ പക്ഷം. 

President Donald Trump and Russia's President Vladimir Putin talk, Friday, Aug. 15, 2025, at Joint Base Elmendorf-Richardson, Alaska. (AP Photo/Julia Demaree Nikhinson)

President Donald Trump and Russia's President Vladimir Putin talk, Friday, Aug. 15, 2025, at Joint Base Elmendorf-Richardson, Alaska. (AP Photo/Julia Demaree Nikhinson)

ചില്ലറക്കാരല്ല F22 റാപ്റ്ററും, B2 ബോംബറുകളും

ഇറാനും ഇസ്രയേലും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടതോടെയാണ് ബി2 സ്റ്റെല്‍ത്ത് ബോംബറുകള്‍ സജീവ ചര്‍ച്ചയിലേക്ക് വന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാമുള്ള,  റഡാറുകളുടെ കണ്ണുവെട്ടിക്കാനാവുന്ന ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് ഒന്നിന് രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് ഏകദേശ വില. യുഎസിന്‍റെ കൈവശം നിലവിലുള്ള ബി2 ബോംബറുകളുടെ പരിപാലനത്തിന് മാത്രമായി പ്രതിവര്‍ഷം 40 മില്യണ്‍ യുഎസ് ഡോളറാണ് ചെലവാകുന്നതും.

A U.S. Air Force B-2 Spirit Stealth Bomber (C) is flanked by four F-22 Raptor fighter planes during a flyover of military aircraft down the Hudson River and New York Harbor past York City, and New Jersey, U.S. July 4, 2020. REUTERS/Mike Segar REFILE - CORRECTING AIRCRAFT FROM "U.S. MARINE CORPS F-35 FIGHTERS" TO "F-22 RAPTOR FIGHTER PLANES".

F-22 റാപ്റ്റര്‍ വിമാനങ്ങള്‍ക്കായി 67 ബില്യണ്‍ ഡോളറിലേറെ അമേരിക്ക ചെലവഴിച്ചുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ഗവണ്‍മെന്‍റര്‍ അക്കൗണ്ടബിളിറ്റി ഓഫിസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഒരു വിമാനത്തിന് 350 മില്യണ്‍ ഡോളറിലേറെ വില വരുമെന്ന് സാരം.

A U.S. Air Force B-2 Spirit stealth bomber returns from Operation Midnight Hammer, the U.S. attack on Iran's nuclear facilities, at Whiteman Air Force Base, Missouri, U.S. June 2025.    U.S. Air Force/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY

ഇറാന്‍റെ അതീവ സുരക്ഷാ ആണവകേന്ദ്രമായ ഫോര്‍ഡോ ആക്രമിക്കാന്‍ ബി2 സ്റ്റെല്‍ത്ത് വിമാനങ്ങളാണ് ട്രംപ് ഉപയോഗിച്ചത്. റഡാറുകളില്‍ കുഞ്ഞിക്കുരുവിയെന്ന് പോലും തോന്നിപ്പിക്കാതെ ഇറാനിലേക്ക് ഇരച്ചെത്തിയ ബി2 വിമാനമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിട്ട് ഫോര്‍ഡോയിലേതടക്കമുള്ള ആണവ കേന്ദ്രങ്ങളില്‍ സാരമായ നാശനഷ്ടം വിതച്ചത്.

യുഎസ് വ്യോമത്താവളമായ എല്‍മെന്‍ഡോര്‍ഫിലേക്കാണ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ എത്തിച്ചത്. യുഎസ് വ്യോമസേനയുടെ സജീവ കേന്ദ്രമായ 3rd ഡ്യൂട്ടി വിങും ഇവിടെത്തന്നെയാണ്. F22 റാപ്റ്റര്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍, E-3 സെന്‍ട്രി എയര്‍ബോണ്‍ വാണിങ് കണ്‍ട്രോള്‍ സംവിധാനങ്ങളുള്ള റഡാര്‍ വിമാനങ്ങള്‍, C-17 ഗ്ലോബ്മാസ്റ്റര്‍ III എയര്‍ ലിഫ്റ്ററുകള്‍, -12 ലൈറ്റ് യൂട്ടിലിറ്റി എയര്‍ ക്രാഫ്റ്റ് എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെ C-17, HC- 130 കോംബാറ്റ് കിങ് റെസ്ക്യു വിമാനം, HH-60 പേവ് ഹാവ്​ക് റെസ്ക്യു ഹെലികോപ്റ്ററുകള്‍ എന്നിവയും ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ യുഎസ് വ്യോമസേനയുടെ രഹസ്യാന്വേഷണ– നിരീക്ഷണ വിമാനങ്ങളും വ്യോമത്താവളത്തിലെ പതിവ് സന്ദര്‍ശകരാണ്.

ENGLISH SUMMARY:

F22 Raptor is a cutting-edge stealth fighter jet. These advanced warplanes signify America's military might and technological prowess, capable of evading radar and delivering precision strikes.

putin-trending-PNG

Google trending topic: Putin