Image X: @DailyMail
അവിശ്വസനീയമായ ചില അടുപ്പങ്ങള്‍ കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ ചെറുതല്ല. അത്തരമൊരു വാര്‍ത്തയാണ് യുഎസ്എയിലെ ഫ്ലോറിഡയില്‍ നിന്നും പുറത്തുവരുന്നത്. അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള പ്രണയബന്ധം അവിടെ ഒരു കുടുംബത്തെ തന്ന തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മരുമകളും ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ട് സ്വദേശിയായ 62കാരന്‍ മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായി പ്രണയം മൊട്ടിട്ടതാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യമായുള്ള കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. ഇതിനിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഇരുവരും കുടുംബബന്ധം വഷളാക്കി. ഗിബ്ബണ്‍ ഭാര്യയുമായി വിവാഹമോചനം നേടി, അതേസമയം തന്നെ ജാസ്മിൻ രണ്ട് കുട്ടികളുണ്ടായിരുന്നിട്ടും ഗിബ്ബണിന്‍റെ മകൻ അലക്സ് ഗിബ്ബണുമായി വേർപിരിഞ്ഞു.
ഈ സംഭവം അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ തകര്‍ത്തു. അച്ഛനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് അലക്സ് ജയിലിലുമായി. അമ്മായിയച്ഛന്‍–മരുമകള്‍ ബന്ധം ആദ്യകാലങ്ങളില്‍ മനോഹരമായി മുന്നേറിയെങ്കിലും ഒരു വില്‍പത്രത്തിന്‍റെ പേരില്‍ കലാപം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ, ഡിസ്നി വേൾഡിന് സമീപമുള്ള സോൾടെറ റിസോർട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു ഇരുവരും തമ്മില്‍ ആദ്യമായി പ്രശ്നങ്ങള്‍ ഉടലെടുത്തത്. റിസോര്‍ട്ടിലെ പൂളിനു സമീപത്തുവച്ച് ഇരുവരും രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു. ദീർഘകാല ബന്ധമുണ്ടായിരുന്നിട്ടും തന്‍റെ പേര് വിൽപത്രത്തിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി ജാസ്മിന്‍ ഗിബ്ബറുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. നിയന്ത്രണം വിട്ട ഗിബ്ബണ്‍ ജാസ്മിന്‍റെ തല പലതവണ വെള്ളത്തില്‍ മുക്കിപ്പിടിച്ചെന്നാണ് ആരോപണം. . ജാസ്മിന്റെ മകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അവളെയും ഗിബ്ബണ്‍ തള്ളിമാറ്റി. കൊലപ്പെടുത്താനുദ്ദേശിച്ചുള്ള ആക്രമണമായിരുന്നെന്ന് ജാസ്മിന്‍ മൊഴി നല്‍കി.
സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ സഹായം തേടിയ ജാസ്മിന്‍ വിവരം പൊലീസിനെ അറിയിക്കാനും ആവശ്യപ്പെട്ടു. പൊലീസെത്തി ഗിബ്ബണെ അറസ്റ്റ് െചയ്തു. വധശ്രമത്തിനു പുറമെ രണ്ട് മര്‍ദ്ദനക്കേസുകളും പൊലീസ് ഗിബ്ബണെതിരെ ചുമത്തി. തര്‍ക്കത്തിനിടെ ജാസ്മിന്‍ ആണ് ആദ്യം തന്നെ അടിച്ചതെന്നായിരുന്നു ഗിബ്ബണ്‍ന്റെ മൊഴി. ഏതായാലും കുടുംബം തകര്‍ത്തുണ്ടാക്കിയ അമ്മായിയച്ഛന്‍റെയും മരുമകളുടെയും പ്രണയബന്ധം ഒരു വില്‍പത്രത്തില്‍ അവസാനിച്ചുവെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.