TOPSHOT - Israel's Prime Minister Benjamin Netanyahu gives a statement during a visit to the site of the Weizmann Institute of Science, which was hit by an Iranian missile barrage, in the central city of Rehovot on June 20, 2025. (Photo by Jack GUEZ / POOL / AFP)
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പിന്‍മാറണമെന്ന ആവശ്യം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് നെതന്യാഹു. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ നീക്കത്തെ യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ അപലപിച്ചു
ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗാസയില്‍ അധിനിവേശം ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല. ഹമാസിനെ നിരായുധീകരിക്കുക. ഭീകരമുക്തമാക്കുക, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക എന്നീകാര്യങ്ങളില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. ഹമാസിന്റെ രണ്ട് ശക്തികേന്ദ്രങ്ങളാണ് പ്രധാന ലക്ഷ്യം. ഇതിനായി സൈനിക പദ്ധതി തയാറാണണെന്നും ഉടന്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു
ഗാസയില്‍ പട്ടിണിയാണെന്നത് ഹമാസിന്റെ നുണപ്രചാരണമാണെന്നും നെതന്യാഹു ആരോപിച്ചു. ഭക്ഷണത്തിന് ദൗര്‍ലഭ്യമുണ്ട്. കൂടുതല്‍ സഹായം എത്തിക്കാന്‍ വഴിയൊരുക്കും. ഇസ്രയേലിന് ആയുധം നല്‍കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട ജര്‍മന്‍ ചാന്‍സലര്‍ ഉള്‍പ്പെടെ നുണപ്രചാരണത്തില്‍ പെട്ടുപോയെന്നും നെതന്യാഹു ആരോപിച്ചു. അതിനിടെ ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി. സൈനികനടപടി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. ഗാസയിലെ സൈനിക നടപടി സ്ഥിതി വഷളാക്കുമെന്ന് ധനമന്ത്രി തന്നെ തുറന്നടിച്ചിരുന്നു.