ബംഗ്ലാദേശില്‍ സ്കൂൾ കെട്ടിടത്തിലേക്ക് വ്യോമസേനയുടെ പരിശീലന ജെറ്റ് തകർന്നുവീണ് ഒരു മരണം. തിങ്കളാഴ്ച ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് ജെറ്റ് വിമാനം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോൾ സ്കൂളിലും കോളജിലും കുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യോമസേനയുടെ ചൈനീസ് നിര്‍മ്മിത എഫ്-7 ബിജിഐ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് ബംഗ്ലാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.അപകട ശേഷമുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അപകടസ്ഥലത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷാപ്രവർത്തകർ ഓടിയെത്തുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം. വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർക്കെങ്കിലും പരിക്കേറ്റതായി ജമുന ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.