FILE PHOTO: Elon Musk is seen with a bruised eye that Musk claimed he received at the hands of his son, X Æ A-12, as he attends a press conference with U.S. President Donald Trump in the Oval Office at the White House in Washington, D.C., U.S., May 30, 2025. REUTERS/Nathan Howard/File Photo
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. 'അമേരിക്ക പാർട്ടി'യെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. യുഎസ് ജനതയ്‌ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകുകയാണ് തന്റെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക് എക്‌സിൽ കുറിച്ചു. ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് പ്രഖ്യാപനം. നിലവിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്ക് തുറന്നടിച്ചു. 'നിങ്ങൾക്ക് പുതിയ ഒരു പാർട്ടി വേണമെന്നതാണ് ആവശ്യമെന്നും അത് സംഭവിച്ചിരിക്കുന്നു'വെന്നും മസ്‌ക് കുറിച്ചു. പാഴ്ച്ചെലവും അഴിമതിയും രാജ്യത്തെ കടക്കെണിയിലാക്കുന്നു. നമ്മൾ ജനാധിപത്യത്തിൽ അല്ല ഏക പാർട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണോ എന്ന തന്‍റെ ചോദ്യത്തോട് 65 ശതമാനത്തിലേറെപ്പേര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു.
FILE PHOTO: Mar 22, 2025; Philadelphia, PA, USA; Elon Musk and President Donald Trump during the Division I Men's Wrestling Championship held at Wells Fargo Center. Mandatory Credit: Eric Hartline-Imagn Images/File Photo
ലോകത്തെ ഏറ്റവും സമ്പന്നനായ മസ്ക് , കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിനായി കോടികളാണ് ചെലവഴിച്ചത്. അധികാരത്തിലെത്തിയതിന് പിന്നാലെ മസ്കിനെ സര്‍ക്കാരിന്‍റെ ഭാഗമാക്കുകയും ചെയ്തു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡിയിലടക്കം ട്രംപ് കത്തിവച്ചതോടെ മസ്ക് ഇടയുകയായിരുന്നു.