op-govt-hospital-ai-image

എ.ഐ നിര്‍മ്മിത ചിത്രം

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി സമയം കൂട്ടി. രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ് പുതിയ സമയക്രമം. നേരത്തെ എട്ട് മുതല്‍ ഒരു മണി വരെയായിരുന്നു. ഒരു മണിക്കൂര്‍ സമയം കൂട്ടിയതിനെതിരെ KGMOA രംഗത്തെത്തി. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്.

സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ എടുത്ത പ്രതികാര നടപടികള്‍ മരവിപ്പിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി. സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരം കടുത്തതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് നഴ്സുമാര്‍. 

പിരിച്ചുവിട്ട കരാര്‍ ജീവനക്കാരായ രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുക, ഹോസ്റ്റല്‍ ഒഴിയാനുള്ള നോട്ടീസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരക്കാര്‍ കലക്ടറേറ്റില്‍ നിന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഇതിന് പിന്നാലെ നടന്ന ചര്‍ച്ചയിലാണ് പ്രതികാര നടപടികള്‍ മരവിപ്പിക്കാനുള്ള തീരുമാനം.   രാവിലെ നഴ്സിങ് വിദ്യാര്‍ഥികളും ആശുപത്രി അധികൃതര്‍ തമ്മിലും ഉന്തും തള്ളുമുണ്ടായി. പരിശീല ക്ലാസിന് എന്ന പേരില്‍ വിളിച്ചുവരുത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു ആക്ഷേപം.

ENGLISH SUMMARY:

Kerala government hospitals have extended doctor's Outpatient (OP) timings from 8 AM to 2 PM, an increase of one hour. This change has drawn criticism from the KGMOA, with warnings of protests if the order is not withdrawn.