KB Ganesh Kumar Member of the Kerala Legislative Assembly Trivandrum 2023 : Photo by : J Suresh
മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതോടെ ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് നിര്‍ണായകം. നാളെ രാവിലെ 10ന് മന്ത്രിസഭായോഗം ചേരും. ആരോപണം നേരിടുന്ന ഗണേഷ് കുമാര്‍ പങ്കെടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അതേസമയം എല്‍ഡിഎഫ് നേതാക്കള്‍ തമ്മില്‍ ആശയവിനിമയം തുടങ്ങി. ആരോപണം നിസാരമായി കാണില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തും. ഗണേഷ് കുമാര്‍ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലാ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം.
ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍. മന്ത്രിയെ കാണരുതാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞെന്നും ബിന്ദു മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തന്‍റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ സ്റ്റാഫ് ശ്രമിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ മന്ത്രിയുടെ സ്റ്റാഫ് കാറില്‍ കൊണ്ടുപോയി. മന്ത്രി ഉള്ളില്‍ കയറി വാതില്‍ അടച്ചു. സ്റ്റാഫ് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ലെന്നും ബന്ധുവായ ആര്‍.ശ്രീലേഖ പറഞ്ഞതനുസരിച്ച് 112ല്‍ വിളിച്ചു. എന്നാല്‍ പൊലീസ് ഇടപെടാന്‍ തയ്യാറായില്ലെന്നും ബിന്ദു മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതൊന്നും പ്രശ്നമില്ലെന്നും ഇങ്ങനെയുള്ള ബന്ധങ്ങളുടെ നമ്പർ കൂടുന്നതാണ് ഭൂരിപക്ഷം വർധിപ്പിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ആദ്യ സംഭവം ഉണ്ടായപ്പോൾ അന്ന് ഉമ്മൻചാണ്ടി ഗണേഷിനെ വിളിച്ച് രാജിവെക്കണമെന്ന് പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഔദ്യോഗികൃത്യ നിർവഹണത്തിൽ പൊലീസിനെ തടഞ്ഞു. മുഖ്യമന്ത്രി മറുപടി പറയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഗണേഷിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും രംഗത്തെതി. ഉമ്മന്‍ചാണ്ടിയോടുള്ള നീതികേടിനുള്ള കൂലി കിട്ടി. ആരോപണങ്ങളില്‍ മന്ത്രി വിശദീകരണം നല്‍കണം അതിജീവിതകളെ ചൂഷണം ചെയ്യുന്ന സര്‍ക്കാരാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.