An aerial view shows Akuseki Island, a part of the of the Tokara island chain, in Toshima Village
ദക്ഷിണ ജപ്പാനിലെ ദ്വീപുകളിലൊന്നായ ടോക്കര ദ്വീപില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അനുഭവപ്പെട്ടത് 900 ഭൂചലനങ്ങള്‍. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നതില്‍ ഭീതിയിലാണ് ദ്വീപ് നിവാസികള്‍. മേഖലയില്‍ ഇനിയും ശക്തിയുള്ള ഭൂചലനങ്ങള്‍ പ്രതീക്ഷിക്കുന്നതായി ദ് ഗാര്‍ഡിയനിലെ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എങ്കിലും ഈ ഭൂചലനങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ജപ്പാന്‍റെ കാലാവസ്ഥാ ഏജന്‍സി. എന്തെല്ലാമായാലും, തുടര്‍ച്ചയായുള്ള ഭൂചലനങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ജപ്പാനിലെ ജനങ്ങള്‍. എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ജനങ്ങള്‍ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ പോലും ഭയമാണെന്ന് ടോകര ദ്വീപ് നിവാസികള്‍ പറയുന്നു. ALSO READ: 'മഹാനഗരങ്ങള്‍ കടലില്‍ വീഴും!' മഹാദുരന്തം വരുന്നു?
In this long exposure photo, an H-2A rocket carrying Global Observing SATellite for Greenhouse gases and Water cycle, or GOSAT-GW satellite, lifts off from Tanegashima Space Center, seen in Kagoshima, southern Japan, early Sunday, June 29, 2025. (Kotaro Ueda/Kyodo News via AP)
ജൂണ്‍ 21 മുതല്‍ ടോകര ദ്വീപസമൂഹത്തിന് സമീപത്തുള്ള കടലുകളില്‍ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥനായ അയടക എബിറ്റ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ദ്വീപില്‍ 5.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഏജന്‍സിയുടെ പ്രസ്താവന. ഇതോടെ ഭൂചലനങ്ങളുടെ എണ്ണം 900 കടക്കുകയും ചെയ്തു. തീവ്രതയേറിയ ഭൂചലനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഷെല്‍റ്ററുകളില്‍ അഭയം പ്രാപിക്കണമെന്നും ഒഴിഞ്ഞുപോകേണ്ട സാഹചര്യത്തില്‍ മടിച്ചുനില്‍ക്കരുതെന്നും ജനങ്ങള്‍ക്ക് ഏജന്‍സിയുടെ മുന്നറിയിപ്പുണ്ട്. ALSO READ: ‘ജൂലൈ 5ന് ലോകം ഞെട്ടുമോ?’; റയോ തത്സുകിയുടെ പ്രവചനത്തില്‍ പ്രതികരിച്ച് ഹരി പത്തനാപുരം ...
ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചൊവ്വാഴ്ചവരെ വെറും 10 ദിവസത്തിനുള്ളില്‍ 740 ഭൂചലനങ്ങളാണ് മേഖലയില്‍ രേഖപ്പെടുത്തിയത്. ജപ്പാന്‍റെ ഭൂചലന തീവ്രത സ്കെയില്‍ പ്രകാരം ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ഭൂചലനങ്ങളായിരുന്നു ഇവ. ഏഴ് വരെ തീവ്രതയുള്ള സ്കെയില്‍ 5 മുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ തീവ്രവും ജനങ്ങളെ ഭയപ്പെടുത്താന്‍ പോന്നതുമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. ALSO READ: ഫ്ലൈറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കി; ജൂലൈ 5നെ ഭയന്ന് ജപ്പാന്‍; സൂനാമി ആശങ്ക വേണോ? ...
ജപ്പാനും ഭൂചലനങ്ങളും
നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയും കടന്നുപോകുന്നു. ALSO READ: ജപ്പാനെ തേടി മഹാദുരന്തമോ? വാംഗയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നോ?...
ടോക്കര ദ്വീപുകള്‍
ആകെ 12 ദ്വീപുകളെയാണ് ടോകര ദ്വീപുകള്‍ എന്ന് പറയപ്പെടുന്നത്. ഇവയില്‍ ഏഴെണ്ണത്തിൽ ജനവാസമുണ്ട്, ഏകദേശം 700 പേർ ഇവിടങ്ങളിലായി താമസിക്കുന്നു. ഈ ദ്വീപുകളിൽ ചിലതിൽ സജീവമായ അഗ്നിപർവ്വതങ്ങളുണ്ട്. എന്നാല്‍ ഇതാദ്യമായല്ല ടോക്കര ദ്വീപുകളില്‍ തുടര്‍ച്ചയായ ഭൂചലനങ്ങളുണ്ടാകുന്നത്. 2023 സെപ്റ്റംബറിൽ 15 ദിവസത്തിനുള്ളിൽ 346 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.