ryo-tatsuki

ജൂലൈ അഞ്ചിന് ജപ്പാനെ പിടിച്ചുലയ്ക്കുന്ന മഹാദുരന്തമുണ്ടാകുമെന്ന ജാപ്പനീസ് ബാബ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന  റയോ തത്സുകിയുടെ പ്രവചനത്തെക്കുറിച്ച് പ്രതികരണവുമായി ഹരി പത്തനാപുരം. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും. അത് ജപ്പാനിലെ തൊഹുക്കുവില്‍ 2011 ല്‍ ഉണ്ടായതിലും ഭയങ്കരമാകുമെന്നാണ് റയോ തത്സുകി എന്ന കോമിക് ഇല്ലസ്ട്രേറ്റര്‍ ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന തന്‍റെ പുസ്തകത്തില്‍ വരച്ചിരിക്കുന്നത്. ALSO READ; 'മഹാനഗരങ്ങള്‍ കടലില്‍ വീഴും!' ദുരന്തത്തിന് ഇനി നാലുനാളോ? 72 മണിക്കൂറിനിടെ ജപ്പാന്‍ കുലുങ്ങിയത് 500 ലേറെ തവണ

കഴിഞ്ഞ ശനിയാഴ്ച മുതല്‍ കഗോഷിമയില്‍ നിന്ന് നിരന്തരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റയോ തത്സുകിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നതിന്‍റെ ലക്ഷണങ്ങളാണോ ഇതെന്നാണ് ഇവരുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവര്‍ ആശങ്കപ്പെടുന്നത്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും ശാസ്ത്രീയമായ അടിത്തറ ഇത്തരം പ്രവചനങ്ങള്‍ക്കില്ലെന്നും ജപ്പാന്‍ ഭരണകൂടം ജനങ്ങള്‍ക്കായി പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഈ സംഭവത്തിലാണ് ഹരി പത്തനാപുരത്തിന്‍റെ പ്രതികരണം.

ryo-japan-vanga

റയോ തത്സുകി.

ഹരി പത്തനാപുരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുന്നത്;

കുറേയേറെ ആളുകള്‍ ഒരു വാര്‍ത്തയുടെ ലിങ്ക് അയച്ചുതന്നു. റയോ തത്സുകി എന്നയൊരു എഴുത്തുകാരി അവര്‍ കണ്ട സ്വപ്നങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകത്തില്‍ അവര്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പിന്നീട് യാഥാര്‍ഥ്യമായി എന്ന തരത്തിലുള്ള വാര്‍ത്തകളാണത്. കോവിഡ്, ഒരു പകര്‍ച്ചവ്യാധി എന്ന തരത്തില്‍‌ അവര്‍ പ്രവചിച്ചിരുന്നു. ഭൂകമ്പം പ്രവചിച്ചിരുന്നു. സുനാമി അവര്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ ജൂലൈ അഞ്ചിന് വലിയൊരു ദുരന്തം വരാന്‍ പോകുന്നു എന്ന അവരുടെ പ്രവചനമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതോടെ ജപ്പാനില്‍ ആളുകള്‍ ആശങ്കയിലാണെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍ പറയുന്നത്. 

ഞാൻ പ്രവചനങ്ങളെ പൂർണമായും എതിർക്കുന്നയാളാണ്. ഇവർ ഒരു ആസ്‌ട്രോളജർ ഒന്നുമല്ല, എഴുത്തുകാരിയാണ്. ഒബ്സർവേഷനിലൂടെയാണ് പ്രവചനം നടത്താനാകുകയെന്നാണ് ഞാൻ മനസിലാക്കുന്നത്. റഷീദ് എന്നൊരു ചെറുപ്പക്കാരൻ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏകദേശം എത്ര ശതമാനം വോട്ടു കിട്ടും, ഏത് പാർട്ടി വിജയിക്കുമെന്നുമെന്നുമൊക്കെ പറയാറുണ്ട്. അതൊരു ആസ്‌ട്രോളജിക്കൽ പ്രഡിക്ഷൻ അല്ല, ഒബ്സർവേഷനിലൂടെയുള്ള പ്രഡിക്ഷനാണ്. അങ്ങനെയൊരു പ്രവചനമാണ് ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റയോ തത്സുകി നടത്തിയിരിക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്.

future-i-see-book

റയോ തത്സുകിയുടെ പുസ്തകം.

വാർത്താ ചാനലുകളിൽ നിന്ന് മനസിലാക്കിയത് അവർ കോവിഡ് പ്രവചിച്ചിരുന്നുവെന്നാണ്. കോവിഡ് എന്ന പേര് പിന്നീട് വന്നതാണെങ്കിലും പകർച്ചവ്യാധി എപ്പോഴുണ്ടാകും  എത്രകാലം കഴിഞ്ഞ് അതിന്‍റെ ഭീതിയൊഴിയും എന്നൊക്കെ പ്രവചിച്ചെങ്കിൽ തീർച്ചയായും അതൊരു വലിയ പ്രവചനം തന്നെയാണ്. അവരെക്കുറിച്ച് പഠിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പരിമിതമായ അറിവാണ് ലഭിച്ചത്. ജാപ്പനീസ് ഭാഷയിലാണ് അവർ പുസ്തകം രചിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല. ലഭിച്ച വിവരങ്ങള്‍ വച്ച് അവരെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു.

ഞാൻ മനസിലാക്കുന്നൊരു കാര്യം, ലോകത്തുണ്ടാകുന്ന ഭൂകമ്പങ്ങളിൽ പതിനെട്ട് ശതമാനവും ജപ്പാനിലാണെന്നാണ് എന്‍റെ ഒരറിവ്. സത്യമാണോയെന്നറിയില്ല. സമൂഹമാധ്യമങ്ങളില്‍ നിന്നൊക്കെ ലഭിക്കുന്ന അറിവാണ്. ട്രെയിനപകടമുണ്ടാകുമെന്നും വിമാനാപകടമുണ്ടാകുമെന്നുമൊക്കെ എല്ലാവർക്കും പറയാം. എന്നാൽ പ്രത്യേക ഒരു സ്ഥലത്ത് ഇത്തരമൊരു സംഭവം ഏത് തീയതിയില്‍ ഉണ്ടാകുമെന്ന് ഒരാൾക്ക് മുന്‍പേ പറയാൻ കഴിഞ്ഞാൽ അത് അത്ഭുതകരമെന്നാണ് ഞാൻ മനസിലാക്കുന്നത്. അവരെക്കുറിച്ചുള്ള എന്‍റെ അറിവ് പരിമിതമാണ്. അവരെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ പറഞ്ഞുതരിക. അവരുടെ പ്രവചനങ്ങളെ ആക്ഷേപിക്കാനല്ല, കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ്. 

ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നയാളുകളുണ്ടാകാം. എന്നെ സംബന്ധിച്ച് ആശങ്കയല്ല, ആകാംക്ഷയാണ്. ജൂലൈ അഞ്ചിന് എന്തെങ്കിലും സംഭവിക്കുമോയെന്ന്. ഞാന്‍ മനസ്സിലാക്കുന്നത് എനിക്ക് വേണമെങ്കിലും ജൂലൈ പത്താം തീയതി ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് പറയാം. ലോകം വിശാലമായി കിടക്കുന്ന സ്ഥലമാണ്. എന്തും, ഏത് ദുരന്തവും എവിടെയും ഏത് രാജ്യത്തും നടക്കാം. ജൂലൈ പത്താം തീയതി ലോകത്തെ നടുക്കുന്ന ഒരു സംഭവം ഉണ്ടാകാം എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരുപക്ഷേ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്തായാലും നമുക്ക് ജൂലായ് അഞ്ച് വരെ കാത്തിരിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ പങ്കുവയ്ക്കൂ. അത് എല്ലാവര്‍ക്കും ഉപകാരപ്പെടും.

ENGLISH SUMMARY:

‘ജൂലൈ 5ന് ലോകം ഞെട്ടുമോ?’ | റയോ തത്സുകിയുടെ പ്രവചനത്തില്‍ പ്രതികരിച്ച് ഹരി പത്തനാപുരം | ബാബ വാന്‍ഗ | റയോ തത്സുകി | ഹരി പത്തനാപുരം | ജൂലൈ 5 | Hari Pathanapuram Reacts to Ryo Tatsuki’s Disaster Prediction for July 5 | July 5 | Japan | Ryo Tatsuki | Hari Pathanapuram | Japan Disaster | Baba Vanga Prediction | Japanese Baba Vanga

future-i-see-book