നമ്മുടെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് അമേരിക്കയിലിരുന്ന് ഒരു ഇന്ത്യന്‍ വംശജന്‍ ചോദിക്കുകയാണ്, ന്യുയോര്‍ക്ക് സിറ്റിക്ക് എങ്ങനെയുള്ള മേയറെയാണ് ആവശ്യം എന്ന്. 2020ല്‍ സോറന്‍ മംദാനി പങ്കുവച്ച ആ പോസ്റ്റ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. കാരണം ഡോണള്‍ഡ് ട്രംപിനെ പോലും വിറപ്പിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ സോറന്‍ അട്ടിമറി ജയം നേടിയിരിക്കുകയാണ്. തോല്‍പ്പിച്ചത് ഡമോക്രാറ്റിക് പാർട്ടിക്കാരനായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമയെ.
Democratic mayoral candidate Zohran Mamdani takes the stage at his primary election party, Wednesday, June 25, 2025, in New York. AP/PTI(AP06_25_2025_000028A).
90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43.5 ശതമാനം വോട്ടുകളാണ് നേടിയത്. ഈ ഫലം വന്നതിനു തൊട്ടുപിന്നാലെ മംദാനിക്കെതിരെ പരിഹാസം നിറഞ്ഞ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില പ്രസ്താവനകള്‍ ട്രംപ് നടത്തി. ട്രംപിന്‍റെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു ഇത്. '100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്. ‘മംദാനി കാണാൻ കൊള്ളാത്തവനാണ്. അയാളുടേത് ഭയാനകമായ രൂപവും ഈർഷ്യയുണ്ടാക്കുന്ന ശബ്‌ദവുമാണ്. മണ്ടന്മാരുടെ ഒരുനിര അയാളെ പിന്തുണയ്‌ക്കുന്നു. പലസ്‌തീനുവേണ്ടി കണ്ണീരൊഴുക്കുന്ന എംപി ചക് ഷൂമറും പിന്തുണയ്‌ക്കുന്നു. ഇങ്ങനെയൊരാളെയാണ് ഡെമോക്രാറ്റുകൾ മേയറാക്കുന്നത്. രാജ്യത്തിനിത് ചരിത്രനിമിഷം’ എന്ന പരിഹാസം നിറഞ്ഞ അധിക്ഷേപമാണ് ട്രംപ് മംദാനിയെ കുറിച്ച് നടത്തിയിരിക്കുന്നത്.
പക്ഷേ മംദാനിക്ക് പറയാനുള്ളത് ന്യൂയോര്‍ക്കിലെ ജീവിതച്ചെലവിനെക്കുറിച്ചും വാടകയെക്കുറിച്ചും ബസ് ചാര്‍ജിനെക്കുറിച്ചും ആരോഗ്യമേഖലെക്കുറിച്ചുമൊക്കെയാണ്. സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തി അവരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താനാകും എന്നതിലാണ് മംദാനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ട്രംപിന്‍റെ നിലപാടുകള്‍ക്ക് നേരെ വിപരീതമാണ് മംദാനിയുടേത്. ശക്തമായി പലസ്തീനെ അനുകൂലിച്ചതോടെ യഹൂദവിരുദ്ധനായി അദ്ദേഹത്തെ എതിരാളികള്‍ മുദ്രകുത്തി. ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയെ വംശഹത്യയെന്നാണ് മംദാനി പറഞ്ഞത്.
Zohran Mamdani greets a supporter during a watch party for his primary election, which includes his bid to become the Democratic candidate for New York City mayor in the upcoming November 2025 election, in New York City, U.S., June 25, 2025. REUTERS/David 'Dee' Delgado.
ഇസ്രയേൽ ഒരു ജൂതരാഷ്ട്രമായി നിലനിൽക്കുന്നതിനു പകരം, തുല്യാവകാശങ്ങളുള്ള ഒരു രാജ്യമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സമൂഹമായ, നഗരത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള പലസ്തീൻ അനുകൂലികൾക്കിടയിൽ മംദാനിയുടെ ഈ സന്ദേശം വലിയ സ്വീകാര്യത നേടിയിരുന്നു. ന്യൂയോർക്കിന്റെ പുരോഗമന ശബ്ദമാണ് മംദാനി എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. സോഷ്യല്‍ ഡെമോക്രാറ്റ് എന്നാണ് മംദാനി സ്വയം വിശേഷിപ്പിക്കുന്നത് തന്നെ. 2020-ൽ ന്യൂയോർക്ക് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ജനക്ഷേമത്തിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണയും വിജയം നിലനിര്‍ത്തി.
Mira Nair, New York mayoral candidate, State Rep. Zohran Mamdani (D-NY) Rama Duwaji and Mahmood Mamdani celebrate on stage during an election night gathering at The Greats of Craft LIC on June 24, 2025 in the Long Island City neighborhood of the Queens borough in New York City. Mamdani was announced as the winner of the Democratic nomination for mayor in a crowded field in the Citys mayoral primary to choose a successor to Mayor Eric Adams, who is running for re-election on an independent ticket. Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീരാ നായരുടെ മകനാണ് മുപ്പത്തിമൂന്നുകാരനായ സോറന്‍ മംദാനി. പിതാവ് ഇന്ത്യൻ വംശജനായ ഉഗാണ്ടൻ സാഹിത്യകാരൻ മഹമൂദ് മംദാനി. സിറിയന്‍ അമേരിക്കന്‍ ചിത്രകാരിയായ രമ ദുവാജി ആണ് ജീവിതപങ്കാളി. നവംബര്‍ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ മംദാനി ജയിച്ചാല്‍ അതൊരു ചരിത്രം കൂടിയാണ്. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും മുസ്ലീമുമാകും സോറന്‍ മംദാനി.