പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിക്ക് ഫോണിലൂടെ നഗ്ന ചിത്രങ്ങൾ അയച്ച് 22കാരിയായ സ്‌കൂൾ ജീവനക്കാരി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ഗ്രേറ്റർ സതേൺ ടയർ ബോർഡ് ഓഫ് കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സർവീസസിൽ ജോലി ചെയ്തിരുന്ന അനാമറിയ മിലാസോ എന്ന സ്ത്രീയെ കുട്ടികള്‍ക്കെതിരെയായ അതിക്രമത്തിന്‍റെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
യുവതി ജോലി ചെയ്തിരുന്ന ചെമുങ് കൗണ്ടിയിലെ അതേ സ്‌കൂളിലാണ് 14കാരൻ പഠിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍, ഒട്ടേറെ നഗ്ന ചിത്രങ്ങൾ കുട്ടിക്ക് 22കാരി അയച്ചുകൊടുത്തുവെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി.
സ്‌കൂൾ അധികൃതര്‍ പൊലീസിന് നല്‍കിയ വിവരത്തെ തുര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അനാമറിയ ഏതാനും മാസങ്ങളായി പതിനാലുകാരന് ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ അയച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. യുവതി അറസ്റ്റിലായതിന് പിന്നാലെ, സ്കൂളില്‍ നിന്ന് അവരെ പുറത്താക്കിയെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളില്‍ ഏത് പോസ്റ്റിലാണ് യുവതി ജോലി ചെയ്തിരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.