ചികിത്സക്കെത്തിയ യുവതിയെ അവരുടെ കുട്ടിയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത് വ്യാജ ഡോക്ടര്‍. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. 26 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ജലദോഷം ബാധിച്ച കുട്ടിയുമായി ചത്തർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. കുട്ടിക്ക് ആവി പിടിക്കേണ്ടതുണ്ടെന്ന് വ്യാജ ഡോക്ടർ സ്ത്രീയോട് പറയുകയും, അതിനായി ക്ലിനിക്കിന് അടുത്തുള്ള തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
കുട്ടിയുമായി വീട്ടിൽ പ്രവേശിച്ച ഉടൻ ഇയാൾ വാതിൽ പൂട്ടി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.