Russian President Vladimir Putin attends a meeting with representatives of international news agencies on the sidelines of the St. Petersburg International Economic Forum (SPIEF) in Saint Petersburg, Russia June 18, 2025. Sputnik/Vyacheslav Prokofyev/Pool via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

  • യുഎസ് സൈനിക സഹായത്തിന് മുതിരരുതെന്ന് റഷ്യ
  • ഇസ്രയേല്‍–ഇറാന്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥനാകാമെന്ന് പുട്ടിന്‍
  • റഷ്യയിലെ കാര്യം പരിഹരിച്ചിട്ട് വരൂവെന്ന് ട്രംപ്

ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. അനാവശ്യമായി ഇറാനെ ആക്രമിക്കുകയോ ഇസ്രയേലിന് പ്രത്യക്ഷ സൈനിക സഹായം നല്‍കുകയോ ചെയ്താല്‍ പരിണിതഫലം രൂക്ഷമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റയാബ്കോവ് വ്യക്തമാക്കി. ഇറാനിലെ സഹോദരങ്ങള്‍ കരുതിയിരിക്കണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍റെ സന്ദേശം. നിലവിലെ സ്ഥിതിയില്‍ സമാധാനം സാധ്യമാണെന്നും നയതന്ത്രപരമായി പരിഹരിക്കാമെന്നും പുട്ടിന്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ റഷ്യ തയ്യാറാണെന്നും പുട്ടിന്‍ അറിയിച്ചു. Also Read: ഇസ്രയേലിന്‍റെ അയണ്‍ഡോമിനെയും ഭേദിച്ച് ഫത്താ

ആദ്യം റഷ്യയില്‍ സമാധാനമുണ്ടാക്കട്ടെ, ലോകത്തെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം

ഇസ്രയേലിന്‍റെ ആശങ്ക പരിഗണിക്കാമെന്നും ഒപ്പം തന്നെ ഇറാന് സമാധാനപരമായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അവസരമൊരുക്കിയുമുള്ള പരിഹാരമാണ് പുട്ടിന്‍റെ ഫോര്‍മുല. വളരെ സങ്കീര്‍ണമായ സ്ഥിതിയാണ്, പക്ഷേ പരിഹാരമുണ്ടാക്കാവുന്നതാണെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഖമനയിയെ ഇസ്രയേല്‍ വധിക്കുന്ന സാഹചര്യമുണ്ടായാല്‍, റഷ്യന്‍ പ്രതികരണമെന്താകുമെന്ന ചോദ്യത്തിന് അത്തരമൊരു സാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പുട്ടിന്‍റെ മറുപടി. ആരെയും റഷ്യ ഒന്നിനും നിര്‍ബന്ധിക്കുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ലെന്നും നിലവിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടുക മാത്രമാണ് ചെയ്യുന്നെതന്നും പുട്ടിന്‍ വ്യക്തമാക്കി. തീരുമാനം പൂര്‍ണമായും രണ്ടു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. Read More: ഇറാന്‍റെ അതീവ സുരക്ഷാകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍?

President Donald Trump speaks with reporters as a flag pole is installed on the South Lawn of the White House, Wednesday, June 18, 2025, in Washington. (AP Photo/Evan Vucci)

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ദശാബ്ദങ്ങളായി റഷ്യ സന്തുലിതമായ നയമാണ് തുടരുന്നത്. ഇസ്രയേലുമായുള്ള സാമ്പത്തിക– സൈനിക ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥത വഹിക്കാമെന്ന പുട്ടിന്‍റെ വാക്കുകളെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. എന്നാല്‍, സമാധാനചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന പുട്ടിന്‍റെ വാക്കുകളെ ഡോണള്‍ഡ് ട്രംപ് പരിഹസിച്ചു. ആദ്യം സ്വന്തം രാജ്യത്ത് സമാധാനമുണ്ടാക്കുകയാണ് വേണ്ടതെന്നും ഇസ്രയേലിനെയും ഇറാനെയും കുറിച്ച് പിന്നീട് ആകുലപ്പെടാമെന്നും ട്രംപ് പ്രതികരിച്ചു. 

ENGLISH SUMMARY:

Russia issues a stern warning to the US against attacking Iran or providing direct military aid to Israel, stating severe consequences. Russian President Putin emphasizes that peace is possible through diplomatic solutions and offers to mediate talks between Iran and Israel. Putin's proposed formula includes addressing Israel's concerns while allowing Iran peaceful uranium enrichment.