This picture shows the destroyed building of the Islamic Republic of Iran Broadcasting (IRIB) after it was hit a few days earlier in an Israeli strike, in Tehran, on June 19, 2025. Iran's deputy foreign minister warned the United States on June 19 against intervening in the war to back up its ally Israel, adding that his country was ready to defend itself in case of escalation. (Photo by AFP)
ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി യു.എസ്. തയാറാക്കിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് സൂചന. വൈറ്റ് ഹൗസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമതീരുമാനം എടുത്തില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
അതേസമയം, അതേസമയം ഇറാനെ ആക്രമിക്കാന്‍ വൈറ്റ് ഹൗസില്‍ നിന്നുള്ള അന്തിമ അനുമതിക്കായി പെന്‍റഗണ്‍ കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇറാന്‍ ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്ന അരാക്കിലും കൊണ്‍ടാബിലും ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തി. ജനങ്ങളോട് ഉടന്‍ മേഖലയില്‍ നിന്ന് ഒഴിയാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍റെ ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് യുഎസ് നീക്കം. Also Read: ബാങ്കിലിട്ട പണം എടുക്കാനാവാതെ ഇറാന്‍ ജനത; 800 കോടി ക്രിപ്റ്റോയും കവര്‍ന്നു; വളഞ്ഞിട്ട് ആക്രമിച്ച് ഇസ്രയേല്‍
ഭൂമിക്കടിയിലുള്ള ആണവകേന്ദ്രം തകര്‍ക്കാന്‍ 1.8 മുതല്‍ 2.4 മീറ്റര്‍ ആഴത്തില്‍ വരെ സ്ഫോടനശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് എസ് നിമിറ്റ്സ് യുദ്ധക്കപ്പല്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് സംഘര്‍ഷമേഖലയിലേക്ക് നീങ്ങിത്തുടങ്ങി. യൂറോപ്പില്‍ നിന്ന് എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളും സജ്ജമായി. മധ്യേഷ്യയില്‍ 19 പട്ടാളബേസുകളാണ് യുഎസിനുള്ളത്. ഇവിടങ്ങളിലായി അന്‍പതിനായിരം സൈനികരുമുണ്ട്. Also Read: 1500ലേറെ കിലോമീറ്റര്‍ താണ്ടിയെത്തി ടെല്‍ അവീവിനെ വിറപ്പിച്ച് 'സെജ്ജില്‍'; ഡാന്‍സിങ് മിസൈലില്‍ ഞെട്ടി ഇസ്രയേല്‍
എന്നാല്‍ ഡിയേഗോ ഗാര്‍ഷ്യയിലും സൈപ്രസിലുമുള്ള യുകെ മിലിട്ടറി ബേസുകള്‍ ഉപയോഗിക്കാന്‍ യുഎസ് ഇതുവരെയും അനുമതി തേടിയിട്ടില്ല. ഒരു സൈനിക നീക്കമുണ്ടായാല്‍ നിര്‍ണായകമാകുന്ന കേന്ദ്രങ്ങളാണിത്. ആണവപദ്ധതി ഉപേക്ഷിക്കാനും ചര്‍ച്ചയ്ക്ക് വഴങ്ങാനും ഇറാനെ നിര്‍ബന്ധിതരാക്കാനുള്ള സമ്മര്‍ദനീക്കമാണിതെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണത്തില്‍ 126 സൈനികരും 239 പൗരന്‍മാരുമടക്കം 585 പേര്‍ ഇറാനില്‍ മരിച്ചെന്നാണ് കണക്ക്. 400 മിസൈലുകളയച്ച് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടു എന്നും മനുഷ്യാവകാശ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.