President Donald Trump listens as Health and Human Services Secretary Robert F. Kennedy Jr. speaks during an event about drug prices, Thursday, Nov. 6, 2025, in the Oval Office of the White House in Washington. AP/PTI(AP11_06_2025_000482B)
ഇന്ത്യയ്ക്കുമേല്‍ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ അമേരിക്കൻ വിപണിയിലേക്ക് അരി തള്ളരുതെന്നും അക്കാര്യം താൻ കൈകാര്യം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. തീരുവ ഏർപ്പെടുത്തുന്നതിയാല്‍ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനാകുമെന്നാണ് ട്രംപിന്റെ നിലപാട്.
വൈറ്റ് ഹൗസിൽ കർഷകരുടെയും കാർഷിക മേഖലയിലെ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. കർഷകർക്കായി 1200 കോടി ഡോളറിന്റെ ഫെഡറൽ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പുറമെ തായ്‌ലൻഡും അമേരിക്കന്‍ വിപണിയിലേക്ക് അരി വന്‍തോതില്‍ എത്തിക്കുന്നെന്ന് ട്രംപ് ആരോപിച്ചു.